മുടി നരയ്ക്കുക എന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ കൂടി വ്യാപകമായി കാണുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, പോഷക കുറവ്, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, പാരമ്പര്യം എന്നിങ്ങനെ നിരവധി കാരണങ്ങളാൽ മുടി നരക്കുന്നു.
നരച്ച മുടിയെ കറുപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. വിപണിയിൽ ലഭ്യമാകുന്ന പല ഉൽപ്പന്നങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ് എന്നാൽ കെമിക്കലുകൾ അടങ്ങിയ അത്തരത്തിലുള്ള ഉത്പന്നങ്ങൾ മറ്റു പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.
അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഡൈയിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഇത് ചെയ്യുന്നതിന് മുൻപായി എണ്ണ ഒന്നുമില്ലാതെ മുടി ഷാംപൂ ചെയ്തു ഉണക്കി എടുക്കണം. ഈ മിക്സ് രാത്രി തയ്യാറാക്കി വെച്ച് രാവിലെ ചെയ്യുക ആണെങ്കിൽ ഇരട്ടിഫലം ആണ് ലഭിക്കുക. ഇരുമ്പിന്റെ പാത്രത്തിൽ ചെയ്യുമ്പോഴാണ് ഇതിന് നല്ലൊരു ഫലം ലഭിക്കുക.
പുരട്ടിയതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഒരു പാത്രത്തിലേക്ക് കുറച്ചു മൈലാഞ്ചി പൊടി ഇട്ടു കൊടുക്കുക, ഇനി അതിലേക്ക് ഇൻഡിഗോ പൗഡർ കൂടി ചേർത്തു കൊടുക്കണം. ചൂടോടുകൂടി കട്ടൻ ചായ അതിലേക്ക് ഒഴിച്ച് കൊടുക്കുക കുറച്ച് ചെറുനാരങ്ങ കൂടി പിഴിയണം. ആവശ്യത്തിന് തേയില വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. മാസത്തിൽ ഒരുതവണ ഇത് ഉപയോഗിച്ചാൽ മതിയാകും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.