നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് പേരമരം. ഇതിൻറെ പഴവും ഇലയും ആരോഗ്യപരമായി വളരെ ഗുണം ചെയ്യും.ഒട്ടേറെ ഔഷധഗുണങ്ങളാൽ സമ്പന്നമാണ് പേരയില. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാൻ ഇത് വളരെയധികം സഹായകമാണ്. ഈ ഇലകളിൽ അടങ്ങിയിട്ടുള്ള ആൻറി കാൻസർ പ്രോപ്പർട്ടീസ് ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാറ്റാനും.
മുഖക്കുരു തടയാനും ഇത് വളരെ നല്ലതാണ്. ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും പേരയില വളരെയധികം ഗുണം ചെയ്യും. മുടി വളരാനും, താരൻ അകറ്റാനും, മുടികൊഴിച്ചിൽ ഇല്ലാതാക്കാനും വളരെ നല്ലതാണ്. വിറ്റാമിൻ ബി യുടെ കലവറയായ ഇവ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പേരയുടെ തളിരിലകൾ എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക .
ഇവ കുറച്ചു വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. ഇത് ചൂടാറിയതിനു ശേഷം അരിച്ചെടുക്കാവുന്നതാണ്. കുളിക്കുന്നതിന് കുറച്ച് സമയം മുൻപ് തലയോട്ടിയിലുംമുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ഉപയോഗിക്കുന്നത് മുടി തഴച്ചു വളരാൻ സഹായിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ രീതികളാണ് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും നല്ലത്.
മുടി വളർച്ച വളരെ സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ് എന്നാൽ പലരും വേഗത്തിൽ വളരുന്നതിനായി കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കാറുണ്ട്. എന്നാൽ ഇവയൊക്കെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റുന്നതിന് ഈ രീതി ഉപയോഗിച്ചു നോക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.