Try This Laundry Tip For Yourself : ഇന്നത്തെ കാലത്ത് എല്ലാ ജോലികളും ഞൊടിയിടയിൽ തീർക്കാൻ വേണ്ടി പലതരത്തിലുള്ള സാധനങ്ങളാണ് വിപണികളിലും മറ്റുമായി ഇറങ്ങുന്നതും പുതിയത് കണ്ടു പിടിക്കുന്നതും. അത്തരത്തിൽ വീട്ടിലെ പല ജോലികൾ ചെയ്ത് തീർക്കുന്നതിന് എളുപ്പത്തിലുള്ള പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. അതിൽ തന്നെ അടുക്കള ജോലികൾ തീർക്കുന്നതിനും പുറം പണികൾക്കുമായി പലതരത്തിലുള്ള സാധനങ്ങൾ നമ്മളും വീട്ടിൽ വാങ്ങി വെച്ചിട്ടുണ്ടാകും.
ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. തുണികളെല്ലാം തന്നെ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതിന് ഇന്നത്തെ കാലത്ത് വീട്ടമ്മമാർ എല്ലാവരും തന്നെ വാഷിംഗ് മെഷീനുകൾ ഉപയോഗിക്കുന്നവർ ആണല്ലോ. എന്നാൽ നമ്മൾ സാധാരണ അലക്ക് കല്ല് വൃത്തിയാക്കുന്നതിന്റെ വൃത്തി ചില സമയങ്ങളിൽ ആ വാഷിംഗ് മെഷീനുകളിൽ വസ്ത്രങ്ങൾ നടത്തിയാകുമ്പോൾ കിട്ടാറില്ല.
ഒരുപാട് കട്ടിയുള്ള വസ്ത്രങ്ങൾക്ക് ആയിരിക്കും ഇതുപോലെ നിങ്ങൾക്ക് സംഭവിച്ചിട്ടുണ്ടാവുക. എന്നാൽ ഇനി അതിന്റെ ബുദ്ധിമുട്ടില്ല എത്ര കട്ടിയുള്ള വസ്ത്രമാണെങ്കിലും അതിലെ മുഴുവൻ അഴുക്കുകളും ഇല്ലാതാക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി. വെറും ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് നമുക്ക് എളുപ്പത്തിൽ തന്നെചെയ്യാം.
അതിനായി വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാനായി ഇടുന്ന സമയങ്ങളിൽ അതിലേക്ക് വെള്ളം സോപ്പ് എന്നിവയെല്ലാം ഇട്ടതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ കൂടി ഇട്ടുകൊടുക്കുക അതിനുശേഷം വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുക. എല്ലാം കഴിഞ്ഞ് നിങ്ങൾ തുണികൾ എടുത്തു നോക്കുമ്പോൾ എത്ര കട്ടിയുള്ള വസ്ത്രത്തിലെ അഴുക്കുകളാണെങ്കിലും സാധാരണ അലക്കുക കല്ലിൽ നിങ്ങൾ എങ്ങനെയാണ് വൃത്തിയാക്കുന്നത് അതുപോലെ തന്നെ വൃത്തിയായി കിട്ടുന്നതായിരിക്കും. വീട്ടിൽ നിങ്ങൾ ഇന്ന് തന്നെ ഒന്ന് ചെയ്തു നോക്കൂ. റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും.