ഉണക്കമുന്തിരി ഇങ്ങനെ കഴിച്ചു നോക്കൂ ഒട്ടേറെ ഗുണങ്ങൾ ലഭിക്കും..

ഒട്ടേറെ ഗുണങ്ങളുള്ള ഭക്ഷണപദാർത്ഥമാണ് ഡ്രൈ ഫ്രൂട്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചാൽ ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നു. ക്ഷീണം തളർച്ച എന്നിവയെ അകറ്റും. ഇതിലുള്ള ഫൈബറുകൾ ദഹനത്തിന് സഹായിക്കുന്നത് മൂലം നല്ല ശോധന ഉണ്ടാവും.

കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. കുതിർക്കാതെ കഴിക്കുമ്പോൾ ചിലർക്ക് മലബന്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഉണക്കമുന്തിരിയിൽ വളരെയധികം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കുതിർത്ത് കഴിക്കുമ്പോൾ ശരീരം വളരെ പെട്ടെന്ന് ആ കാൽസ്യത്തെ ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്.

ഇതിലെ ആൻറി ഒക്സിഡന്റുകൾ ശരീരത്തിൽ എളുപ്പത്തിൽ അലിഞ്ഞുചേരുന്നു. അസിഡിറ്റി പോലുള്ള വയറ് സംബന്ധ രോഗങ്ങൾ മാറുന്നതിന് വളരെ അധികം സഹായിക്കും. ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരത്തിൽ രക്തം വർദ്ധിക്കുന്നു അതുമൂലം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും തിളക്കവും കൂടുന്നു. കുട്ടികൾക്ക് ഇത് ഒരു ഹെൽത്ത് ടോണിക്കായി ഉപയോഗിക്കാവുന്നതാണ്.

കടയിൽ നിന്ന് വാങ്ങിക്കുന്ന ഉണക്കമുന്തിരി നന്നായി കഴുകി ഒരു ടീസ്പൂൺ പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക കുറച്ചു വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. തലേദിവസം രാത്രി വേണം ഇത് ചെയ്യാൻ. പിറ്റേദിവസം മുന്തിരി കൈകൊണ്ട് ഞെരടി പിഴിഞ്ഞ് ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ഉണക്കമുന്തിരിയുടെ മുഴുവൻ ഗുണങ്ങളും ആ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടാവും. അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു ജ്യൂസ് എന്ന രീതിയിൽ കുടിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *