ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒന്നാണ് നട്സ്. നട്സ്സിൽ ഏറ്റവും പ്രധാനപ്പെട്ടത് ബദാം അഥവാ ആൽമണ്ട്സ്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യകരമായ പല ഗുണങ്ങളും ശരീരത്തിന് നൽകുന്നു. ഒട്ടനവധി പോഷകങ്ങളും വൈറ്റമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും വെറും വയറ്റിൽ ബദാം കഴിക്കുന്നത് കൂടുതൽ നല്ലതാണ് . അത് ഗുണം ഇരട്ടിയാക്കും.
ഇത് ശരീരം പെട്ടെന്ന് വലിച്ചെടുക്കാനും ബദാമിന്റെ ഗുണങ്ങൾ മുഴുവൻ ലഭിക്കാനും കാരണമാകുന്നു. മോശം കൊളസ്ട്രോൾ നീക്കി നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ബദാം ഏറെ നല്ലതാണ്. കൊളസ്ട്രോൾ പ്രശ്നമുള്ളവർക്കും ഇത് ദിവസവും മിതമായ അളവിൽ കഴിക്കാവുന്നതാണ്. കരളിന് പ്രശ്നമുള്ളവർക്ക് കരളിലെ ടോ ക്സിനുകളെ നീക്കി ശുദ്ധീകരിക്കാൻ ബദാം സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്കും ഇത് ഉത്തമമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും ബദാം ഉപയോഗിക്കാറുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാവാനായി ബദാമിലെ വൈറ്റമിൻ ഇ സഹായിക്കും. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ക്യാൻസർ പോലെയുള്ള വലിയ രോഗങ്ങളെ.
ഇല്ലാതാക്കാൻ വളരെ നല്ലതാണ്. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും വയറിന്റെ ആരോഗ്യത്തിനും ദിവസേനയുള്ളബദാമിന്റെ ഉപയോഗം സഹായിക്കും. എല്ലുകൾക്ക് ആരോഗ്യം നൽകി സന്ധിവാതം പോലുള്ള ജീവിതശൈലി രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാം. ഇത്രയും അധികം ഗുണങ്ങൾ അടങ്ങിയ ബദാം ശരിയായ രീതിയിൽ ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നത് തടയാം. ബദാമിന്റെ മുഴുവൻ ഗുണങ്ങളും എങ്ങനെ കഴിക്കണം എന്നറിയുവാൻ വീഡിയോ മുഴുവനായും കാണുക.