ദോശക്കല്ലിൽ ഒരു തരി പോലും ദോശ ഒട്ടിപ്പിടിക്കാതെ സിമ്പിൾ ആയി പെറുക്കിയെടുക്കാം. ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി. | Easy Tips

ദോശ ഉണ്ടാക്കുമ്പോൾ ദോശ ഒട്ടിപ്പിടിക്കുന്ന സാഹചര്യങ്ങൾ അനുഭവിക്കുന്ന വീട്ടമ്മമാർ ഉണ്ടോ. അവർക്ക് വേണ്ടി ദോശക്കല്ലിൽ നിന്നും ദോശ എങ്ങനെ സിമ്പിൾ ആയി അടർത്തിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളിയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി എടുക്കുക. അതിനുശേഷം ദോശക്കല്ല് നന്നായി ചൂടാക്കി. ഈ പുളി വെള്ളമതിലേക്ക് ഒഴിച്ചു കൊടുക്കുക.

പുളി വെള്ളം ദോശക്കല്ലിൽ നല്ലതുപോലെ ഡ്രൈ ആയി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. നന്നായി പറ്റി വന്നതിനുശേഷം ദോശക്കല്ല് കഴുകിയെടുക്കുക.. അതിനുശേഷം ഞാൻ വീണ്ടും ചൂടാക്കി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ദോശക്കല്ലിന്റെ എല്ലാ ഭാഗത്തേക്കും മുട്ട നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം നന്നായി ചൂടാക്കുക. ഒരു തവി ഉപയോഗിച്ച് കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. മുട്ട നന്നായി വെന്തു കഴിഞ്ഞതിനു ശേഷം ദോശക്കല്ല് വീണ്ടും കഴുകിയെടുക്കുക.

അതിനുശേഷം ഒരു സവാളയുടെ പകുതി മുറിച്ച് ദോശക്കല്ല് വീണ്ടും ചൂടാക്കി പകുതിമുറിച്ച സവാള കൊണ്ട് ദോശക്കല്ലിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക. അതിനുശേഷം ദോശക്കല്ലിലേക്ക് നല്ലെണ്ണ തേച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് ദോശമാവ് ഒഴിച്ച് പരത്തുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു തവികൊണ്ട് സാവധാനം ദോശ പൊക്കി എടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാൻ വളരെ സിമ്പിൾ ആയി തന്നെ ദോശ പറിഞ്ഞു പോരുന്നത്.

ദോശക്കല്ലിൽ ദോശ ഒട്ടിപ്പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ വീട്ടമ്മമാർ എല്ലാവരും ദോശ ഉണ്ടാക്കുന്നതിനു മുൻപായി ഈ രീതിയിൽ തയ്യാറാക്കി വയ്ക്കുക. ദോശ ഉണ്ടാക്കുന്നതിന് നല്ലെണ്ണ തേച്ചുകൊടുക്കുകയാണെങ്കിൽ ഒട്ടിപ്പിടിക്കാതെ പറിച്ചെടുക്കുന്നതിന് വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഇന്ന് തന്നെ ഈ ട്രിക്ക് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *