പച്ചപ്പിനിടയിൽ സ്റ്റൈലിഷ് ലൂക്കിൽ ടോവിനോ തോമസ്!! പിഷാരടിയെ പോലെയുണ്ടെന്ന് പറഞ്ഞ് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുൻനിര യുവ നായകന്മാരിൽ സ്ഥാനം പിടിച്ച നടനാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മുൻപിൽ എത്തിയ താരം പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്നിതാ മോളിവുഡിലെ വളരെയധികം തിരക്കുള്ള നടനായി മാറുകയും ചെയ്തു. ടോവിനോ തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയിരിക്കുന്നത്.

തന്റെ കഴിവിലൂടെയും പരിശ്രമത്തിലൂടെയും ആണ് ടോവിനോ ഇന്ന് കാണുന്ന നിലയിൽ എത്തിയത് എന്ന് പറയാം ആരാധകരുടെ പ്രിയ നടനായ ടോവിനോയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ഉത്സാഹത്തോടെ ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടോവിനോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാട്ടിലെ പച്ചപ്പിനിടയിൽ വെച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് താരത്തിന്റേത്. ‘കാട്ടിലേക്ക്’ എന്ന ക്യാപ്ഷനുമായാണ് ടോവിനോ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ടോവിനോ തന്റെ ഒഴിവുസമയം സുഹൃത്തുക്കൾക്കൊപ്പം കാട്ടിൽ ചെലവഴിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ചിത്രം പുറത്തുവന്നപ്പോൾ തന്നെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്.

ഇതിപ്പോ പിഷാരടി ആണോ ടോവിനോ ആണോ ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്നും, രമേശ് പിഷാരടിയെ പോലെ ഉണ്ടെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ഈയടുത്ത് ഇറങ്ങിയ തല്ലുമാലയാണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം. പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ടോവിനോക്കും ഈ ചിത്രത്തിനും ലഭിച്ചത്. ഏവരുടെയും പ്രിയങ്കരനായ ഈ നടന്റെ ഇനിയും ഒരുപാട് സിനിമകൾ പുറത്തിറങ്ങാനും, ഒപ്പം തന്നെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മാസ്മരിക അഭിനയവുമായി എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *