ഒന്നാം വിവാഹ വാർഷികത്തിന് സന്തോഷത്തിൽ ടോഷ് ക്രിസ്റ്റിയും ചന്ദ്രയും.!! ആശംസകൾ അറിയിച്ച് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താരദമ്പതികൾ ആണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സോഷ്യൽ മീഡിയയിൽ സജീവമായ ഈ ദമ്പതികൾ തങ്ങളുടെ ഏതൊരു വിശേഷവും ആരാധകരുമായ് പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതാണ് ചന്ദ്രയുടെയും ടോഷിന്റെയും വിവാഹ വാർഷിക ചിത്രങ്ങൾ. ഈ മനുഷ്യൻ എന്റെ ഉറപ്പ്, എന്റെ വിശ്വസ്തൻ, എന്റെ കൂട്ടുകാരൻ, ഇദ്ദേഹത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങൾ ഒരു ആഘോഷം ആയിരുന്നു.

ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷം. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായ കുഞ്ഞിനെ ചേർത്ത് പിടിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഹാപ്പി ആനിവേഴ്സറി ഹസ്ബൻഡ്. എന്നിങ്ങനെയായിരുന്നു ചിത്രത്തോടൊപ്പമുള്ള ചന്ദ്രയുടെ വാക്കുകൾ. ഒപ്പം തന്നെ ടോഷും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. ദൈവാനുഗ്രഹം, മാതാപിതാക്കളുടെ അനുഗ്രഹം, കൂടെപ്പിറപ്പുകളുടെ കരുതൽ.

നിങ്ങൾ തന്ന സ്നേഹം. എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഇന്നേക്ക് ഒരു വർഷം എന്ന കുറിപ്പുമായി ടോഷും രംഗത്തെത്തിയിരുന്നു. ഇവരുടെ ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ വർഷം കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നടത്തിയത്. സ്വന്തം സുജാത എന്ന സീരിയലിൽ ആയിരിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിൽ ആകുന്നത്. തുടർന്ന് വിവാഹത്തിലൂടെ ഒന്ന് ചേരുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം പിടിച്ച വാർത്തയായിരുന്നു ഇവരുടെ വിവാഹം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഇരുവർക്കും ഒരു മകനുണ്ടായ സന്തോഷ വാർത്തയും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെയാണ് മറ്റൊരു സന്തോഷ വാർത്തയുമായി ഈ ദമ്പതികൾ എത്തുന്നത്. നിരവധി പേരാണ് ഈ ദമ്പതികൾക്ക് ആനിവേഴ്സറി ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Tosh Christy (@tosh.christy)

Leave a Reply

Your email address will not be published. Required fields are marked *