കുഞ്ഞിനെ വരവേൽക്കാൻ ഗംഭീര സ്വീകരണം നടത്തി ടോഷ് ക്രിസ്റ്റി.!!

മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ടെലിവിഷൻ പരമ്പരകളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ ഈ ദമ്പതികളുടെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന് സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരാധകർ എല്ലാവരും ഒരുപോലെ കാത്തിരുന്ന നിമിഷമായിരുന്നു ഇത് എന്ന് പറയാം.

അത്രമാത്രം സീരിയലിലൂടെ മലയാളികളുടെ മനം കവർന്നവരാണ് ഈ താര ദമ്പതികൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഈ താര ദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. പ്രസവശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരുമ്പോൾ ചന്ദ്രക്ക് നൽകുന്ന സർപ്രൈസ് ആണ് യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. വളരെ മനോഹരമായി റൂം ഒരുക്കുന്നതും കുഞ്ഞിനെ ആദ്യമായി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നത് എല്ലാം തന്നെ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു.

ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മയെയും കുഞ്ഞിനെയും വളരെ നല്ല രീതിയിൽ നോക്കിയ ഡോക്ടേഴ്സിനോടും സിസ്റ്റേഴ്സിനോടും യാത്ര അറിയിക്കുകയും അവർക്ക് ഒപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം തന്നെ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു. ചന്ദ്രയും ടോഷും ആരാധകരുടെ പ്രിയപ്പെട്ടവരായതുകൊണ്ട് തന്നെ ഇവർ ഒന്നിച്ചു എത്തുന്ന നിമിഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാതകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. ഇരുവരുടെയും പ്രണയം വിവാഹവും എല്ലാം ആരാധകർ ആഘോഷമാക്കിയ വാർത്തയായിരുന്നു.

അതിന് പിന്നാലെയാണ് മറ്റൊരു സന്തോഷവാർത്തയുമായി ഈ ദമ്പതികൾ എത്തുന്നത്. ഇവരുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കുഞ്ഞു വാവയെ ഇത്രയും സന്തോഷത്തോടെ വരവേൽപ്പ് നൽകിയ അപ്പനിരിക്കട്ടെ അഭിനന്ദനങ്ങൾ എന്നും, ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ എന്നും ആരാധകർ അറിയിക്കുന്നു. ഒപ്പം തന്നെ നിരവധി പേരാണ് ഇവരുടെ ക്യൂട്ട് വീഡിയോക്ക് ലൈക്കുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *