ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന സങ്കടങ്ങളും ദുഃഖങ്ങളും തടസ്സങ്ങളും എല്ലാം ഇല്ലാതാക്കുന്ന ദേവനാണ് ഗണേശ സ്വാമി അഥവാ സാക്ഷാൽ ഗണപതി. ഭഗവാൻറെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് സങ്കട ഹര ചതുർത്തി. ഈ വർഷത്തെ ആദ്യത്തെ സങ്കടഹര ചതുർത്തി വരുന്നത് നാളെയാണ്. ജീവിതത്തിലെ എല്ലാവിധ ബുദ്ധിമുട്ടുകളും തടസ്സങ്ങളും ദോഷങ്ങളും നീങ്ങുന്നതിന് ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല എന്ന് വേണം പറയുവാൻ.
സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാനസിക ദുഃഖങ്ങൾ എന്നിവ നേരിടുന്നവർ ആണെങ്കിൽ ചില കാര്യങ്ങൾ വീട്ടിൽ ചെയ്യുന്നത് വളരെ ഉചിതമാകുന്നു അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഭഗവാന്റെ കൃപയാൽ എല്ലാ സങ്കടങ്ങളും ഇല്ലാതാകുന്നു എന്നത് ഈ ദിവസത്തിൻറെ വിശേഷപ്പെട്ട ഒരു പ്രത്യേകത തന്നെയാണ്. നാളത്തെ ദിവസം വീട്ടിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളിലൂടെ നമ്മളിലേക്ക് ഭഗവാൻറെ കൃപ എത്തുന്നു.
അതിരാവിലെ തന്നെ കുളിച്ച് ശുദ്ധിയായി മഞ്ഞ വസ്ത്രം ധരിക്കുക. മഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് വീട്ടിൽ വിളക്ക് കത്തിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം ഏറ്റവും ശുഭകരമാണ്. വീട്ടിൽ ഭഗവാന്റെ ചിത്രവും വിഗ്രഹവും ഉള്ള ഇടം വളരെ ശുദ്ധിയായി സൂക്ഷിക്കേണ്ടതുണ്ട്. നാളത്തെ ദിവസം രാവിലെ തന്നെ അല്പം പച്ചക്കർപ്പൂരമിട്ട വെള്ളം കൊണ്ട് ഭഗവാന്റെ ചിത്രവും പൂജാമുറിയിലെ മറ്റു ചിത്രങ്ങളും തുടച്ച് വൃത്തിയാക്കുക.
രാവിലെ വിളക്ക് കൊളുത്തുമ്പോൾ അഞ്ച് തിരിയിട്ട് ഭദ്രദീപം കൊളുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞൾ അല്ലെങ്കിൽ കുങ്കുമം തിലകം ചാർത്തുന്നതിലൂടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും വന്നുചേരും. കുടുംബത്തിലെ ഏവരുടെയും നെറ്റിയിൽ ഇത്തരത്തിൽ തിലകം ചാർത്തുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.