നാളെ ധനുമാസ തിരുവാതിര – ശിവക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്തും നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും…

ധനു മാസത്തിലെ തിരുവാതിര, ശിവക്ഷേത്രദർശനത്തിന് ഉത്തമമായ ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല. ഭഗവാനും ഭഗവതിയും ഒരുപോലെ അനുഗ്രഹിക്കുന്ന ദിവസം കൂടിയാണിത്. നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നത് ഏറ്റവും ഐശ്വര്യമാണ്. വീട്ടിലെ സ്ത്രീകൾ ശിവക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്യുന്നത് ഏറ്റവും ഫലപ്രദമാണ്.

സകല ദുഃഖ ദുരിതങ്ങളും അവസാനിച്ചു ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിൽ ഉണ്ടാകും. കുടുംബത്തിൻറെ ഉയർച്ചയ്ക്കായി ചെയ്യേണ്ട വഴിപാടുകൾ എന്തെല്ലാമാണെന്ന് നോക്കാം. ഉമാമഹേശ്വര പൂജയ്ക്ക് പങ്കാളിയാകുവാൻ കഴിഞ്ഞാൽ അത് തന്നെയാണ് ഏറ്റവും മഹത്വം നിറഞ്ഞത്. ശിവക്ഷേത്രത്തിൽ പോകുമ്പോൾ മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്യണം. ഓം ക്രീം നമശിവായ എന്ന മന്ത്രം ജപിച്ചു വേണം പ്രദക്ഷിണം ചെയ്യുവാൻ.

ഇതാണ് ചെയ്യേണ്ട ആദ്യത്തെ കാര്യം. വിവാഹം കഴിഞ്ഞ് സ്ത്രീകൾക്ക് നിങ്ങളുടെ കുങ്കുമച്ചെപ്പ് കൊടുത്ത് പൂജിച്ചു വാങ്ങിക്കുവാൻ കഴിയുമെങ്കിൽ അത് ഏറ്റവും മഹത്വം നിറഞ്ഞതാണ്. അമ്മ മഹാമായ പാർവതി ദേവിയുടെ അനുഗ്രഹം വാങ്ങിച്ച് പൂജിച്ച സിന്ദൂരം നെറുകയിൽ അണിയുന്നത് ഏറ്റവും മഹത്വം നിറഞ്ഞതാണ്. ദീർഘസുമംഗലി യോഗവും ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങളും ഉണ്ടാവുന്നതിന് നല്ലതാണ്.

നാളത്തെ ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ പിൻവിളക്ക് വഴിപാട് നടത്തുന്നത് ഏറ്റവും ഗുണകരമാണ്. ശിവനോടൊപ്പം ശക്തിയും ചേരുന്നത് ആണ് പിൻവിളക്ക്. ഭഗവാന്റെയും ദേവിയുടെയും അനുഗ്രഹം ലഭിക്കുന്നതിന് മറ്റു ദിവസങ്ങളിൽ 100 പിൻവിളക്ക് വഴിപാട് ചെയ്യുന്നതിന് തുല്യമാണ് തിരുവാതിര ദിവസം ഒരു വഴിപാട് നടത്തുന്നത്. ഇതോടൊപ്പം തന്നെ ഒരു പായസം വഴിപാട് കൂടി നടത്തുന്നത് നല്ലതാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.