നാളെ അതിവിശേഷമായ ഒരു ദിവസമാണ്, അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ദിവസം കൂടിയാണ്. മഹാവിഷ്ണു ഭഗവാൻറെ കൂർമ അവതാര ദിവസവും ആണ്. നാളത്തെ ദിവസം രണ്ടു നേരവും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുക കൂടാതെ ചില വസ്തുക്കൾ നാളെ വീട്ടിലുള്ളത് പോലും വളരെ ശുഭകരമാണ്. നാളെ ഈ വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് പോലും ഐശ്വര്യമാണ്.
അവ എന്തെല്ലാം ആണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. വീടുകളിൽ ഭഗവാൻ ശ്രീരാമൻറെ പട്ടാഭിഷേക ചിത്രം ഉണ്ടാവുന്നത് തന്നെ വളരെ വിശേഷകരമാണ്. ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ സകല തടസ്സങ്ങളും ഒഴിയുക തന്നെ ചെയ്യും. ഈ ചിത്രത്തിനു മുന്നിലായി വിളക്ക് തെളിയിക്കുന്നത് ഉത്തമമാണ്. രാമായണം വീടുകളിൽ ഉള്ളതുപോലും അവിടെ ഐശ്വര്യം വന്നു ചേരുന്നതിന് കാരണമാകുന്നു.
നിത്യവും ഒരു വരി എങ്കിലും രാമായണം പാരായണം ചെയ്യുന്നത് ഉചിതമാകുന്നു. വീടുകളിൽ രാമായണം ഇല്ലെങ്കിൽ നാളെ രാമായണം വാങ്ങിച്ചു കൊണ്ടുവരുന്നത് തന്നെ ഐശ്വര്യ പൂർണ്ണമാണ്. കുട്ടികൾ ഉറങ്ങുന്നതിനു മുൻപ് ഒരു വരി എങ്കിലും രാമായണം വായിപ്പിച്ച് കേൾക്കുന്നത് അവർക്ക് ആരോഗ്യവും ഉയർച്ചയും വിദ്യയും ഉണ്ടാവുന്നതിന് ഗുണം ചെയ്യും. രാമായണം നിത്യവും പാരായണം ചെയ്യുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും, മനോബലം ഉണ്ടാവാനും സഹായകരമാണ്.
നാളത്തെ ദിവസം വീടുകളിൽ ഗജലക്ഷ്മി വിളക്ക് തെളിയിക്കുന്നതും ഏറെ ഉത്തമമാണ്. കുങ്കുമതിലകം ചാർത്തി വിളക്ക് തെളിയിക്കുന്നത് സർവ്വ ഐശ്വര്യവും ഉണ്ടാക്കും. ചില്ല് പാത്രത്തിൽ തുളസി ജലം സൂക്ഷിക്കുന്നതും വളരെ ഗുണകരമാകുന്നു. ശുദ്ധമായ വെള്ളത്തിൽ വടക്ക് കിഴക്കായി വേണം തുളസി ജലം വീട്ടിൽ വയ്ക്കുവാൻ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.