ഇന്ന് ഒട്ടുമിക്ക വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് എന്നാൽ പലർക്കും വിചാരിച്ചെത്ര വിളവെടുപ്പ് ലഭിക്കുന്നില്ല. കൂടുതൽ വിളവെടുപ്പ് ലഭിക്കുന്നതിനായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അതിനെക്കുറിച്ച് വ്യക്തമായ ഐഡിയ ഉണ്ടെങ്കിൽ മാത്രമേ കൃഷി സുഗമമാകുകയുള്ളൂ. വളരെ വേഗത്തിൽ മുളച്ചു വരുന്ന ഒന്നാണ് തക്കാളി ചെടി, അതിൽ കൂടുതൽ തക്കാളി ഉണ്ടാകുന്നതിനായി നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
തക്കാളി ചെടി വാടി പോകുക, അതിലെ ഇലകൾ ചുരുണ്ടു പോവുക, ചിത്രശലഭത്തിന്റെ ഉപദ്രവം, എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് തക്കാളി ചെടിക്ക് ഉണ്ടാവുക. ഓരോന്നും ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്താണെന്നും അതിനുള്ള പരിഹാര മാർഗങ്ങളെ കുറിച്ചും ആണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. നല്ല പഴുത്ത തക്കാളി എടുത്ത് അതു മുറിച്ചെടുക്കുമ്പോൾ അതിനകത്തെ വിത്ത് നമുക്ക് ലഭിക്കും.
അതിലെ വിത്ത് മാത്രം അരിച്ചെടുത്തതിനു ശേഷം ബാക്കിയുള്ള ഭാഗം കറിക്കായി ഉപയോഗിക്കാവുന്നതാണ്. വിത്തിലുള്ള വഴുവഴുപ്പ് മാറുന്നതിനായി വെള്ളത്തിൽ കഴുകിയതിനുശേഷം ഉണക്കി സൂക്ഷിക്കുക അല്ലെങ്കിൽ നേരിട്ട് തന്നെ മണ്ണിൽ പാകാവുന്നതാണ്. ഒരു തുണിയിൽ തക്കാളിയുടെ വിത്ത് എടുത്ത് അത് ഒരു കിഴി പോലെ കെട്ടി അരമണിക്കൂർ സമയം.
സ്യൂഡോമോൺസ് അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡിൽ മുക്കി വെക്കണം. അതിനുശേഷം ഗ്രോ ബാഗിലോ മണ്ണിലോ ട്രെയിലോ വിത്ത് പാകാവുന്നതാണ്. നാലു ദിവസത്തിനുള്ളിൽ വിത്തു മുളച്ച് വരും. കുമ്മായം ഇട്ട മണ്ണിൽ വേണം ചെടി മാറ്റി നടുവാൻ. ചകിരി പൊടി, ചാണകപ്പൊടി, എല്ലുപൊടി, കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കേണ്ടതുണ്ട്. മണ്ണ് നന്നായി നനച്ച് ഏകദേശം ആറു മണിക്കൂറിനു ശേഷം മാത്രമേ ചെടികൾ നട്ടു പിടിപ്പിക്കാവൂ.