തക്കാളി ഇതുപോലെ കേടായി പോകാറുണ്ടോ. എന്നാൽ ഇതുപോലെ ചെയ്താൽ പുറത്തുവെച്ചാലും തക്കാളി കേടാവില്ല.

പച്ചക്കറികളിൽ പെട്ടെന്ന് കേടായി പോകുന്നതും കേടായി പോകാത്തതും ആയ ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അവയിൽ സാധാരണയായി പെട്ടെന്ന് ചീഞ്ഞു പോകുന്നവയാണ് തക്കാളികൾ. സാധാരണ തക്കാളി വാങ്ങിയാൽ എല്ലാവരും ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുകയാണ് പതിവ്. എങ്കിൽ അത് കുറെ നാളത്തേക്ക് കേടു വരാതെ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇനി തക്കാളി പുറത്ത് വെച്ചാൽ പോലും കുറെ നാളത്തേക്ക് കേടുവരാതെ ഇരിക്കാൻ ഒരു കിടിലം ടിപ്പ് പരിചയപ്പെടാം.

ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ തക്കാളി നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് ഒരു രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് തക്കാളിയെല്ലാം 10 മിനിറ്റ് മുക്കി വയ്ക്കുക അതിനുശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് തക്കാളിയിലെ വെള്ളമെല്ലാം തന്നെ നന്നായി തുടച്ചു മാറ്റുക.

അതിനുശേഷം ന്യൂസ് പേപ്പർ എടുത്ത് ഓരോ തക്കാളിയും ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു എടുക്കുക. ശേഷം ഏതെങ്കിലും ഒരു പാത്രത്തിലേക്ക് അടക്കി വയ്ക്കുക. ഇത് ഫ്രിഡ്ജിൽ വെച്ചാലും പുറത്ത് വെച്ചാലും കേടാകാതെ ഇരിക്കും. അടുത്ത ഒരു മാർഗ്ഗം. തക്കാളി സൂക്ഷിക്കേണ്ട മാത്രം എടുത്ത് അതിലേക്ക് ആദ്യം കുറച്ച് ടിഷ്യൂ പേപ്പർ വച്ച് കൊടുക്കുക അതിനുമുകളിൽ ആയി കുറച്ചു കല്ലുപ്പ് വിതറുക.

ശേഷം തക്കാളിയുടെ ഞെട്ടു ഭാഗം ഉപ്പിലേക്ക് മുക്കിവയ്ക്കുന്ന രീതിയിൽ വയ്ക്കുക. ഈ രീതിയിൽ വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുവരാതെ ഇരിക്കും. അടുത്ത മാർഗ്ഗം തക്കാളിയുടെ ഞെട്ടെല്ലാം കളഞ്ഞതിനുശേഷം ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി അതേ കാറ്റെല്ലാം തന്നെ കളഞ്ഞ് ടൈറ്റ് ആക്കി ഫ്രീസറിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. മാസങ്ങളോളം തന്നെ കേടുവരാതെ ഇരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *