തുണികൾ സ്റ്റിഫാക്കാൻ വെള്ളത്തിൽ ഈ പൊടി കലക്കിയാൽ മതി, 100% റിസൾട്ട് കിട്ടും…

നമുക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ ചാനലിലെ വീഡിയോകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ ഷർട്ടും മുണ്ടും മറ്റു തുണികളും എല്ലാം വടി പോലെ ആക്കി എടുക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. തുണികൾ സ്റ്റിഫായി നിൽക്കുന്നതിനായി ഒരുപാട് ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

എന്നാൽ അതിൻറെ ഒന്നും ആവശ്യമില്ലാതെ ഇത് നമുക്ക് ചെയ്തെടുക്കാം. ഡ്രസ്സ് അയൺ ചെയ്യുന്ന സമയത്ത് നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഫാബ്രിക് സോഫ്റ്റ്നസ് സ്പ്രേ. അത് വിപണിയിൽ നിന്നാണ് നമ്മൾ വാങ്ങിക്കാറുള്ളത് പക്ഷേ ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് അത് തയ്യാറാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്നും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പണ്ടുകാലത്ത് വീട്ടിലെ കഞ്ഞിവെള്ളം ഉപയോഗിച്ചാണ് തുണികൾ വടി പോലെ മാറ്റിയിരുന്നത് അങ്ങനെ ചെയ്യുമ്പോൾ തുണികളിൽ ഒരു പ്രത്യേക മണം ഉണ്ടാകും എന്നാൽ ഈ വഴി ഉപയോഗിക്കുന്നതിലൂടെ അത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അത് നന്നായി ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നിറയെ മൈദ പൊടി ഇട്ടു കൊടുക്കണം.

അവ നന്നായി ഇളക്കി യോജിപ്പിച്ച് കൊടുക്കുക. വെള്ളം തിളക്കേണ്ട ആവശ്യമില്ല നന്നായി ചൂടായാൽ തന്നെ മതിയാകും. ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് വെള്ളം അരിച്ച് ഒഴിക്കുക, ഏതു ഡ്രസ്സ് ആണോ നമുക്ക് സ്റ്റിഫ് ആയി മാറ്റേണ്ടത് അത് ആ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. വെള്ളം പിഴിഞ്ഞ് വെയിലത്തിട്ട് ഉണക്കിയെടുക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.