വീട്ടിലെ ഉറുമ്പ് ശല്യം പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. മിക്ക വീടുകളിലും ഉറുമ്പ് ശല്യം ഉണ്ടാകും. ഉറുമ്പ് പൊടിയും മറ്റും ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ അവർ അത് കയ്യിൽ എടുക്കുവാനും വായയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ കെമിക്കലുകൾ അടങ്ങിയ അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.
നമ്മുടെ വീട്ടിലെ അടുക്കളയിൽ ലഭിക്കുന്ന സാധനം ഉപയോഗിച്ച് തന്നെ എലികളെ തുരത്തുവാൻ സാധിക്കും അതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. പലരും പ്രയോഗിച്ച് റിസൾട്ട് ലഭിച്ച നല്ലൊരു ടിപ്പാണിത്. ആർക്കുവേണമെങ്കിലും വീട്ടിൽ ഇത് പരീക്ഷിച്ചു നോക്കാം. ഒരു ബൗളിലേക്ക് ഒന്നോ രണ്ടോ സ്പൂൺ സോപ്പുപൊടി എടുക്കുക. വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പ് പൊടി വേണമെങ്കിലും ഇതിനായി എടുക്കാവുന്നതാണ്.
ഒരു ഗ്ലാസ് വെള്ളവും കുറച്ചു വിനീഗറും ആണ് ഇതിനായി ആവശ്യമായിട്ടുള്ളത്. ഇത് പ്രയോഗിക്കുമ്പോൾ ഉറുമ്പുകൾ കൂടുതലായും ചുമരിന്റെ ഇടയിലൂടെയും വാതിലുകളുടെയും ജനലുകളുടെയും അരികിലൂടെയാണ് കൂടുതലായി വരുക. അതുകൊണ്ടുതന്നെ ആ ഭാഗങ്ങളിൽ ഡ്രോപ്സുകളായി ഇറ്റിച്ചു കൊടുത്താൽ മതിയാകും. അതുപോലെതന്നെ മധുരപലഹാരങ്ങൾ സൂക്ഷിക്കുന്ന ഭാഗങ്ങളിലും ഉറുമ്പുകൾ കൂടുതലായി വരുന്നതായി നമ്മൾ കാണാറുണ്ടാകും.
അത്തരം ഭാഗങ്ങളിൽ എല്ലാം ഈ ലായനി ഇറ്റിച്ചു കൊടുത്താൽ മതിയാകും. ഒരു ബോട്ടിലിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക, അതിലേക്ക് കുറച്ചു സോപ്പ് പൊടി കൂടി ഇട്ടു കൊടുക്കുക. കുറച്ച് വിനീഗർ കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം ആ ലായനി വേണം ഉറുമ്പുകളെ തുരത്താനായി ഉപയോഗിക്കേണ്ടത്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.