ബാത്റൂമുകളിലെ കറ കളയാൻ 20 രൂപയുള്ള ഈ സാധനം മതി, ദുർഗന്ധവും ഇല്ലാതാക്കാം…

ഹൈഡ്രജന്റെ രണ്ട് ആറ്റവും ഓക്സിജന്റെ ഒരു ആറ്റവും കൂടി ചേർന്നതാണ് ജലം. ജലത്തിൻറെ രാസസൂത്രത്തോട് ഏറ്റവും സാമ്യമുള്ള ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഇതിൽ രണ്ട് ഹൈഡ്രജനും രണ്ട് ഓക്സിജനും അടങ്ങിയിട്ടുണ്ട്. ഹൈഡ്രജൻ പെറോക്സൈഡിന് ബ്ലീച്ചിങ് ഏജൻറ്, ഓക്സിഡൈസർ, ആൻറിസെപ്റ്റിക് എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഉണ്ട്. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭ്യമാകുന്ന ഈ ബോട്ടിലിന് വെറും 20 രൂപയാണ് വില.

പല ആളുകളും ഇത് നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. ഹൈഡ്രജൻ പെറോക്സൈഡ് ദൈനംദിനം ജീവിതത്തിൽ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ഹൈഡ്രജൻ പെറോക്സൈഡ് വെള്ളവും തുല്യ അളവിൽ എടുത്ത് അത് മൗത്ത് വാഷ് ആയി ഉപയോഗിക്കാവുന്നതാണ്. പല്ലിലെ മഞ്ഞക്കറ അകറ്റുന്നതിനും വെള്ളം നിറം ലഭിക്കുന്നതിനും സഹായകമാണ്.

കറകൾ കളയുന്നതിന് ഏറ്റവും നല്ലതാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഒരു ടീസ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ്, ഒരു കപ്പ് വെള്ളം, അര ടീസ്പൂൺ ബൈക്ക് ആര്‍ബണേറ്റ് എന്നിവയെല്ലാം കൂടി യോജിപ്പിക്കുക. കറയുള്ള തുണികൾ ഇതിൽ 10 മിനിറ്റോളം മുക്കി വെക്കണം. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. നഖങ്ങളിലെ അഴുക്ക് നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാവുന്നതാണ്.

നഖങ്ങൾക്ക് ഇരുവശമായി ഈ രണ്ടു തുള്ളി ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് കുറച്ച് സമയത്തിന് ശേഷം വൃത്തിയാക്കുക. നഖങ്ങൾക്കിടയിലുള്ള അഴുക്കു മുഴുവൻ പതഞ്ഞു പൊങ്ങുന്നതായി നമുക്ക് കാണാൻ സാധിക്കും. വാഷ്ബേസിനും കിച്ചൻ സിങ്കും വൃത്തിയാക്കുന്നതിന് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാവുന്നതാണ്. അതിലെ ദുർഗന്ധവും ഇതുമൂലം മാറിക്കിട്ടും. ബാത്റൂം കഴുകുവാനും ദുർഗന്ധം അകറ്റാനും കറകൾ കളയാനും ഇത് ഏറെ ഗുണം ചെയ്യുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.