ടൈലുകളിലെ കറ കളയാൻ ഇതാ ഒരു എളുപ്പവഴി, ഇനി ആരും വിഷമിക്കേണ്ട!

പാചകം ചെയ്യുന്നതിനേക്കാളും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് വീട് വൃത്തിയാക്കൽ. ടൈലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കറകളും മറ്റും അകറ്റുന്നതിന് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. എന്നാൽ ടൈലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ അകറ്റുന്നതിനുള്ള ഒരു എളുപ്പവഴിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് സോഡാപ്പൊടി എടുക്കുക.

കറ കളയാനും ദുർഗന്ധം അകറ്റാനും ഏറ്റവും ഉത്തമമാണ് സോഡാപ്പൊടി. അതിലേക്ക് നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്തു കൊടുക്കണം. ഒരു കാരണവശാലും വെള്ളം ചേർത്ത് യോജിപ്പിക്കാൻ പാടുള്ളതല്ല. ഈ രണ്ടു ചേരുവകളും നന്നായി യോജിപ്പിച്ച് ഇളക്കുക. ഒരു സ്ക്രബർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് കരയുള്ള ഭാഗം ഇത് ഉപയോഗിച്ച് നന്നായി തേക്കാവുന്നതാണ്.

കഠിനമായ കറയുള്ള ഭാഗങ്ങൾ ആണെങ്കിൽ ഈ മിശ്രിതം ഉപയോഗിച്ച് രണ്ടോ മൂന്നോ പ്രാവശ്യം ഉരച്ച് വൃത്തിയാക്കിയാൽ മതി. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു വസ്തുവാണ് ചെറുനാരങ്ങാ, സൗന്ദര്യ സംരക്ഷണത്തിനും ഇത് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യം അറിയാത്തവരായ ആരും ഉണ്ടാവില്ല. നന്നായി ഉരച്ചു വൃത്തിയാക്കിയതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

വെളുത്ത ടൈലുകളിലെ കറകൾ കളയാൻ വളരെ പ്രയാസ, എന്നാൽ ഈ രീതി ഉപയോഗിക്കുന്നതിലൂടെ ഏതുതരത്തിലുള്ള ടൈലുകളിലെയും മാർബിളുകളിലെയും കറ ഇളക്കി കളയുവാൻ സാധിക്കും. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഫ്ലോറുകളിൽ കറകൾ ഉണ്ടാകുന്നത് ഒരു സാധാരണ പ്രശ്നമാണ് എന്നാൽ അതിനു പരിഹാരമായി ഈ കിടിലൻ വഴി ആർക്കും ചെയ്തു നോക്കാവുന്നതാണ്. ഇത് തയ്യാറാക്കേണ്ട വിധവും ചെയ്യേണ്ട വിധവും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.