ചുമരിലെ കറകൾ കളയാൻ ഇതാ ഒരു കിടിലൻ ടിപ്പ്👌

നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരുപാട് ബുദ്ധിമുട്ടിലാക്കുന്ന പല പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം ഇതിലൂടെ ലഭിക്കുന്നു. ചെറിയ കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ പേനകളുടെയും കളർ പെൻസിലുകളുടെയും വരകളെല്ലാം ഭിത്തികളിൽ ഉണ്ടാകും. അവയെല്ലാം മാറ്റിചുമർ നല്ല ക്ലീൻ ആക്കി മാറ്റാൻ സാധിക്കും.

ഇനി കുട്ടികൾ ഇങ്ങനെയൊക്കെ ചുമരിൽ വരച്ചാൽ ടെൻഷൻ അടിക്കേണ്ട കാര്യമില്ല അതെല്ലാം വേഗത്തിൽ മായിച്ചെടുക്കാം. ഇതിനായി ഒരു ബൗളിൽ കുറച്ചു നാരങ്ങാ നീര് എടുക്കുക, അതിലേക്ക് പേസ്റ്റ് ചേർത്ത് കൊടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിക്കുക അതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്തു കൊടുക്കണം. ഈ സൊല്യൂഷൻ ഉപയോഗിച്ച് ചുമർ നന്നായി വൃത്തിയാക്കാവുന്നതാണ്.

ചുമരിലെ ക്രയോണുകളുടെ യും പേനകളുടെയും മഷി മായിച്ച് കളയുന്നതിന് ഈ സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്. ഒരു തുണി ഉപയോഗിച്ചോ അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ചോ ഇത് ചെയ്യാവുന്നതാണ്. സ്വിച്ച് ബോർഡിൻറെ സൈഡിൽ ഉണ്ടാകുന്ന അഴുക്കുകൾ മാറ്റുവാനും ഇത് ഉപയോഗിക്കാവുന്നതാണ്. ചുമരിലെ കറകൾ മാറ്റാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. കുക്കറിലും ഭിത്തികളിലും എല്ലാം ഉണ്ടാകുന്ന കറകളും മറ്റു മയക്കുന്നതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ഫ്രിഡ്ജിന്റെ വാഷറുകളിലും ഡോറിന്റെ സൈഡിലും എല്ലാം ഉള്ള അഴുക്കുകൾ കളയുവാനും ഈ ലിക്വിഡ് ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോഴാണ് അതിൻറെ വാഷറുകളിൽ കറുത്ത നിറം ഉണ്ടാവുന്നത്. ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ നില മെയിൻടൈൻ ചെയ്യുന്നതിനായി നല്ലൊരു ടിപ്പ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. അതിനെക്കുറിച്ച് അറിയുന്നതിനായി ഇതു മുഴുവനായും കാണുക.