കൈകളിലെ തരിപ്പും മരവിപ്പും മാറാൻ ഇതാ ഉഗ്രൻ പരിഹാരം…

കൈയിലെ മീഡിയൻ നാഡി ഞെരുങ്ങുന്നത് കൊണ്ടുള്ള പ്രശ്നമാണ് കാർപ്പൽ ടണൽ സിൻഡ്രം. കയ്യിലെ വിരലുകൾക്ക് പ്രത്യേകിച്ചും തള്ള് വിരലിനും ചൂണ്ടുവിരലിനും നടുവിരലിനും തരിപ്പ് അനുഭവപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പുതിയ ജീവിത രീതികളും തൊഴിൽ സാഹചര്യങ്ങളും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. വിരലുകൾക്കുണ്ടാകുന്ന തരിപ്പും മരവിപ്പും ഈ രോഗത്തിൻറെ പ്രധാന ലക്ഷണമാണ്.

കൂടാതെ കൈപ്പത്തിക്ക് അസഹ്യമായ വേദനയും ഉണ്ടാകും. രാത്രിയിലാണ് ലക്ഷണങ്ങൾ അധികമായും കാണുന്നത്. വണ്ടിയോടിക്കുന്നവർ, മൊബൈൽ ഫോണൊ ബുക്കോ ദീർഘനേരം കയ്യിൽ പിടിക്കുന്നവർ ഇവർക്കൊക്കെ ഈ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. കൈ കുടയുമ്പോൾ ഇവയ്ക്ക് താൽക്കാലിക ആശ്വാസം ലഭിക്കും കയ്യിലെ വിരലുകളിലേക്ക് ഉള്ള സംവേദനങ്ങളും പേശികളുടെ പ്രവർത്തനവും നിയന്ത്രിക്കുന്നത് മീഡിയം നാഡിയാണ്.

കയ്യിലെ മണിബന്ധത്തിന് അടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. വഴിയിൽ എവിടെയെങ്കിലും ഇതിലും വെച്ച് നാഡി ഞെരുങ്ങുമ്പോഴാണ് ഈ അസ്വസ്ഥതകൾ ഉണ്ടാകുന്നത്. ഇതുമൂലം പേശികൾക്ക് ബലക്ഷയവും വിരലുകൾക്ക് ചലനശേഷി കുറവും ഉണ്ടാകാം. പുരുഷന്മാരെ കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

സന്ധിവാതങ്ങൾ, മണിബന്ധത്തിന് ഉണ്ടാകുന്ന പരിക്കുകൾ, തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം വൃക്ക തകരാറുകൾ, ആർത്തവവിരാമം തുടങ്ങിയ സാഹചര്യങ്ങളിൽ ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നു. അമിതവണ്ണം ഉള്ളവർക്ക് ഇത് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. തുടക്കത്തിൽ തന്നെ ഇത് മനസ്സിലാക്കുവാൻ സാധിച്ചാൽ കൃത്യമായി ചികിത്സ തേടുക. ഈ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.