ഇതുപോലെ ചെയ്താൽ നേരത്തെ പ്രായമാകുന്നത് കുറയ്ക്കാം. | To Reduce The Age Of The Face

To Reduce The Age Of The Face : നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണല്ലോ നമ്മുടെ ചർമം എപ്പോഴും വളരെ ആരോഗ്യത്തോടെ തിളക്കത്തോടെ നിലനിൽക്കണം എന്നത്. ചില ആളുകളെ നമ്മൾ കണ്ടിട്ടില്ലേ അവരുടെ ചർമം കണ്ടാൽ ഒരുപാട് പ്രായം തോന്നിക്കും എന്നാൽ അവർക്ക് തീരെ പ്രായം ഉണ്ടാവില്ല എന്നാൽ ചില ആളുകൾക്ക് ഒരുപാട് പ്രായം ഉണ്ടാകുമെന്ന് അവരെ കണ്ടാൽ തോന്നുകയുമില്ല. ഇതിനെ ചില കാരണങ്ങളുണ്ട് അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ പ്രായത്തേക്കാൾ കൂടുതൽ ചർമ്മത്തിന് പ്രായം തോന്നിക്കും അടുത്ത കാരണമായിട്ട് പറയുന്നത് ഉറക്കമില്ലായ്മ.

അടുത്ത ലക്ഷണമായിട്ട് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് അമിതമായിട്ടുള്ള കുഴപ്പുകലാ ഭക്ഷണങ്ങൾ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ എല്ലാം തന്നെ അതിന്റെ സൈഡ് എഫക്ടുകൾ ആയി നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ കാണും. അതുപോലെ തടിയുള്ള വ്യക്തികൾ പെട്ടെന്ന് തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ എല്ലാം തന്നെ ഇത്തരത്തിൽ പ്രായം കൂടുതൽ തോന്നിക്കും. മറ്റുകാരണമെന്ന് പറയുന്നത് സാധാരണ നമ്മുടെ പ്രായം കൂടുതൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ. സ്ത്രീകളിൽ പിസിഒഡി പോലെയുള്ള രോഗാവസ്ഥകൾ ഉള്ളവർക്കും ഇതുപോലെ പെട്ടെന്ന് ചർമ്മ പ്രായമാക്കാനുള്ള സാധ്യത കൂടുതലാണ്.

അടുത്ത കാരണമായിട്ട് പറയുന്നത് നമ്മൾ കഴിക്കുന്ന മരുന്നുകൾ. ഇതിനെ എങ്ങനെ നമുക്ക് ഇല്ലാതാക്കാം എന്ന് നോക്കാം.അതിനു വേണ്ടി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി കൂടുതൽ ഇലക്കറികൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. നിനക്കറികളിൽ ധാരാളം വൈറ്റമിൻ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ചർമ്മത്തിലെ കോശങ്ങൾക്ക് വളരെയധികം നല്ലതാണ് തിളക്കം ഉണ്ടാകാനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നതാണ്. അതുപോലെ പാലും പാലുൽപന്നങ്ങളും ധാരാളം കഴിക്കുമ്പോൾ കിട്ടുന്ന പ്രോട്ടീൻ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്.

അതുപോലെ ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് തുടങ്ങിയിട്ടുള്ള കളർ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുക ഇതിൽ വൈറ്റമിൻ സി, എ അടങ്ങിയിട്ടുണ്ട്. ഇതുവഴി നമ്മുടെ തലമുടി നല്ലതുപോലെ വളർന്നു വരുന്നതിനും മാത്രമല്ല നമ്മുടെ കോശങ്ങളെ ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കും. അതുപോലെ മധുരക്കിഴങ്ങ് അതിന്റെ കാരണം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇതുവഴി പുതിയ കോശങ്ങൾ ഉണ്ടാകാൻ സഹായിക്കും. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക കൂടുതൽ ആവശ്യങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *