ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വയർ ചാടുന്നത്. തടി ഇല്ലാത്തവർക്ക് പോലും വയറു ചാടുന്ന പ്രശ്നം ഉണ്ടാകുന്നു. ഇതിൻറെ കാരണങ്ങൾ പലതാണ്. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമ കുറവുമാണ് പ്രധാനമായും അടിവയറ്റിലെ കൊഴുപ്പിനും കുടവയറിനും കാരണമായിത്തീരുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രസവത്തിനു ശേഷം വയറു ചാടുന്നത് സാധാരണയായ പ്രശ്നം തന്നെ.
ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപരമായ പല ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകുന്നു. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് മറ്റേതു ഭാഗത്തേക്ക് കൊഴുപ്പിനെക്കാളും അനാരോഗ്യകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ക്രീമുകൾ ആയിട്ടും ബെൽറ്റിന്റെ രൂപത്തിലും കുടവയർ കുറയ്ക്കാൻ പല വിദ്യകളും ഉണ്ട്.
എന്നാൽ ഇവയൊക്കെ മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്ക് കൂടി വഴിയൊരുക്കുന്നു. ഭക്ഷണ ശീലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ ഇല്ലാതാക്കാൻ സാധിക്കും. അതിൽ തന്നെ രാത്രിയിലെ ഭക്ഷണ ശീലം പ്രധാനമാണ്. രാത്രി 7 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ് ഇത് ദഹിക്കുവാൻ കൂടുതൽ പ്രയാസം ആകുന്നു. രാത്രി കുറച്ചു നേരത്തെ ഭക്ഷണം കഴിച്ചു നോക്കൂ ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യത്യാസം അനുഭവപ്പെടാം.
ഉറക്കക്കുറവും ഹോർമോൺ പ്രശ്നങ്ങൾ തകിടം മറിക്കും ഇതും വയറു ചാടുന്നതിന്റെ പ്രധാന കാരണങ്ങളിൽപ്പെടുന്നു. രാത്രി വൈകി അത്താഴം കഴിക്കുന്നതും ഉറക്കം കുറയുന്നത് ആണ് വയറു ചാടാനുള്ള പ്രധാന കാരണങ്ങൾ. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടർന്നാൽ ഒരു പരിധി വരെ കുടവയറും വയറ്റിലെ കൊഴുപ്പും ഇല്ലാതാക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.