ഇന്നത്തെ കാലത്ത് സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ചെറുപ്പക്കാരിലും ഒരുപോലെ ഈ ആരോഗ്യപ്രശ്നം ബാധിച്ചിരിക്കുന്നു. ശരീരത്തിൽ ആവശ്യത്തിന് അധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊർജ്ജം കൂടുതലും നാം ഉപയോഗിക്കുന്ന ഊർജ്ജം കുറവുമായാൽ അത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.
ആവശ്യത്തിലേറെ ആഹാരം കഴിച്ച് ചിട്ടയായി വ്യായാമം ചെയ്യാതിരിക്കുമ്പോൾ ഇത് സംഭവിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി തിരഞ്ഞെടുക്കുക, വിശപ്പിനെ പെട്ടെന്ന് ഇല്ലാതാക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും വിശപ്പുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യണം. ഭക്ഷണം ക്രമീകരിച്ചത് കൊണ്ടുമാത്രം അമിതഭാരം കുറയുന്നില്ല ഇതിനോടൊപ്പം തന്നെ ദൈനംദിന ജീവിതത്തിൽ കുറച്ചുസമയം വ്യായാമത്തിനും നൽകേണ്ടതുണ്ട്.
തെറ്റായ ഭക്ഷണരീതിയും വ്യായാമ കുറവും ആണ് അമിതവണ്ണത്തിനും ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രധാന കാരണം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ അത് രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്നു ഇതു ഹൃദ്രോഗങ്ങൾക്ക് കാരണമാകും. അറ്റാക്ക്, സ്ട്രോക്ക് എന്നീ രോഗാവസ്ഥയ്ക്കുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് അമിതവണ്ണം ആണ്. കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, സന്ധിവാതം, പ്രമേഹം, കൊളസ്ട്രോൾ , ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം.
പ്രധാന കാരണവും അമിതവണ്ണവും പൊണ്ണത്തടിയും തന്നെ. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിൻറെ പ്രധാന കാരണം. പാരമ്പര്യമായും ചില രോഗങ്ങളുടെ ഫലമായും ദീർഘനാളുള്ള സ്റ്റിറോയ്ഡ് പോലുള്ളവയുടെ ഉപയോഗത്താലും ശരീരഭാരം വർദ്ധിക്കാം. ചില ഗ്രന്ഥികളുടെ പ്രവർത്തന തകരാറു മൂലകം ഹോർമോണുകളുടെ ഉല്പാദനത്തിൽ ഉണ്ടാകുന്ന അസന്ദുലിത അവസ്ഥ മൂലവും അമിതഭാരം ഉണ്ടാകുന്നു. അമിതഭാരം കുറയ്ക്കുന്നതിനുള്ള ചില ചെറിയ വ്യായാമങ്ങൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.