തടിയും കുടവയറും കുറയ്ക്കാൻ ഇനി ജിമ്മിൽ പോകേണ്ട, ചൂടുവെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ…

ജീവജാലകങ്ങളുടെ നിലനിൽപ്പിന് വളരെ അത്യാവശ്യമായ ഒന്നാണ് വെള്ളം. ശരീരത്തിലെ ജലാംശത്തിന്റെ കുറവ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ദിവസവും നിശ്ചിത അളവിൽ വെള്ളം കുടിക്കേണ്ട ആവശ്യമുണ്ട്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും വെള്ളം കുടി നൽകുന്ന ഗുണങ്ങൾ ചെറുതല്ല. സൗന്ദര്യത്തിനായി പലരും വിവിധ വാണിജ്യ ഉൽപ്പന്നങ്ങളും.

വിലയേറിയ സൗന്ദര്യ ചികിത്സകളും ചെയ്യാറുണ്ട് എന്നാൽ ചർമ്മ ചികിത്സ ആരംഭിക്കുന്നത് ശരീരത്തിനുള്ളിൽ തന്നെ നിന്നാണ്. പോഷക ആഹാരവും ശരിയായ അളവിൽ വെള്ളവും ശരീരത്തിൽ ഉണ്ടെങ്കിൽ ആരോഗ്യം മെച്ചപ്പെടും. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം. അമിതഭാരം കുറയ്ക്കുന്നതിനായി പലരും പല തരത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് നോക്കുന്നു.

എന്നാൽ ചൂടുവെള്ളം കുടിച്ചു കൊണ്ട് അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. ചൂടുവെള്ളം കുടിക്കുമ്പോൾ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അത് ഏത് കാലാവസ്ഥയിൽ ആണെങ്കിലും ചൂടുവെള്ളം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലെങ്കിൽ ശരീരത്തിൻറെ പ്രവർത്തനത്തിന് ഭക്ഷണത്തിൽ നിന്ന് വലിച്ചെടുക്കാൻ തുടങ്ങും നിർജലീകരണത്തിന് കാരണമാവുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിനു മുൻപായി അര ലിറ്റർ വെള്ളം കുടിക്കുന്നവരിൽ ഉയർന്ന അളവിലുള്ള മെറ്റാബോളിസം നടക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായകമാകും. കൂടാതെ ധാരാളമായി വെള്ളം കുടിക്കുമ്പോൾ വയറു നിറഞ്ഞ പ്രതീതി അനുഭവപ്പെടുകയും അത് കുറച്ചു ഭക്ഷണം കഴിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പുകൾ ഇല്ലാതാവും. തന്നെ വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചു തുടങ്ങുന്നത് വളരെ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.