നാട്ടിൻപുറത്ത് സാധാരണമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചൊറിയണം അഥവാ കൊടിത്തൂവ . ഗ്രാമപ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി കാണുന്നത്. കൊടുത്തുവാ എന്നും കടിയൻ തുമ്പ എന്നും വിളിക്കാറുണ്ട്. ഇതിൻറെ ഇലകൾ സ്പർശിച്ചാൽ ചൊറിച്ചിൽ ഉണ്ടാകുമെങ്കിലും ആരോഗ്യപരമായ ഗുണത്തിൽ ഇവ വളരെ മുന്നിലാണ്. ചൊറിച്ചിൽ അകറ്റുന്നതിന് ഇതിൻറെ ഇലകൾ ചൂടുവെള്ളത്തിൽ ഇട്ട് കഴിക്കാൻ മതിയാവും. രക്തശുദ്ധി വരുത്താൻ വളരെ നല്ലതാണ്.
ശരീരത്തിലെ ടോക്സിന് അകറ്റുന്നതിന് ഇതിൻറെ ഇലകൾ ഏറെ ഗുണം ചെയ്യുന്നു. ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള ചൊറിയണത്തിന്റെ ഇലകൾ സന്ധിവാതം, എല്ല് തേയ്മാനം എന്നിവയ്ക്കുള്ള നല്ല പരിഹാരം തന്നെയാണ്. അയൺ സമ്പുഷ്ടമായ ഈ ചെടി വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ ഉത്തമമാണ്. ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ പ്രമേഹം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരം കൂടിയാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിനും എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഒരുപാട് സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിൻറെ അളവ് വർദ്ധിപ്പിക്കുവാനും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിലൂടെ കൈകാലുകളിൽ ഉണ്ടാകുന്ന വേദന ഇല്ലാതാക്കാൻ ഈ സസ്യം ഉപയോഗിക്കാം. സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചൊറിയണം.
അമിതഭാരം കുറയ്ക്കുന്നതിനും ശരീരത്തിലെ കൊഴുപ്പുകൾ അലിയിച്ചു കളയാനും ഇത് നല്ലതാണ്. വയറിൻറെ അസ്വസ്ഥതകൾ പരിഹരിക്കാനും ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരം കൂടിയാണ് ഇതിൻറെ ഇലകൾ. യൂറിനറി ഇൻഫെക്ഷൻ, മൂത്രശയത്തിലെ കല്ല് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഈ ചെടിയുടെ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.