കിഡ്നി സ്റ്റോൺ വരാതിരിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം, ഉപകാരപ്രദമായ അറിവ്…

നിരവധി ധർമ്മങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. വൃക്കയെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. അത്തരത്തിൽ വൃക്കയെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മുത്രാശയത്തിലെ കല്ല്. പെട്ടെന്നുള്ളതും തീവ്രവും അതികഠനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയെക്കാൾ രൂക്ഷം ആയിരിക്കും.

കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് വൃക്കയിൽ കല്ലുകൾ ആയി രൂപപ്പെടുന്നത്. ശരീരത്തിനുള്ളിലേ ഇത്തരത്തിലുള്ള ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയ്ക്ക് ഉള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്. നിർജലീകരണം, അമിതവണ്ണം, പാരമ്പര്യം തുടങ്ങിയവയെല്ലാം വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാണ്.

ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടവയാണ് വെള്ളം. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു അത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും. അടിവയറ്റിലും നടുഭാഗത്തും ഉണ്ടാകുന്ന അസഹനീയമായ വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം. രൂപപ്പെടുന്ന കല്ലുകളുടെ വലിപ്പം പലതരത്തിൽ ആയിരിക്കും.

ഇവ മൂത്രനാളിയിലെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. വലിപ്പം കുറഞ്ഞ കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട്. വേദന കൂടാതെ ശരീരം മറ്റുപല ലക്ഷണങ്ങളും സൂചിപ്പിക്കുന്നു. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, മൂത്രത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് മറ്റുപല ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ഈ രോഗത്തിന് ചികിത്സ തേടിയില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നു.