ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്, കരുതൽ ഇല്ലെങ്കിൽ മരണം വരെ സംഭവിക്കും….

ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കൊറോണറി ആക്ടറികളാണ് എന്നാൽ ഇതിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തപ്രവാഹം ശരിയായി നടക്കാതെ ആകുമ്പോൾ ഇത്തരം പ്രശ്നമുണ്ടാകുന്നു. പണ്ടുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരിൽ ഏറെ കാണുന്നു.

ഇതിനുള്ള പ്രധാന കാരണം തെറ്റായ ജീവിത രീതിയാണ്. ബ്ലോക്ക് ഉണ്ടാവുമ്പോൾ അത് അറ്റാക്കിലേക്ക് ഹാർട്ട് ഫെയിലിയറിലേക്കും നയിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്ത സമ്മർദ്ദം എന്നീ ജീവിതശൈലി രോഗങ്ങൾ ബ്ലോക്കിന് വഴിയൊരുക്കുന്നു. പുകവലിക്കുന്നവർക്കും, അമിതമായി മദ്യം കഴിക്കുന്നവർക്കും ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. കൊളസ്ട്രോൾ ഒരു രോഗമായി കണക്കാക്കാൻ പറ്റില്ലെങ്കിലും അത് പല രോഗങ്ങൾക്കുമുള്ള കാരണമാണ്.

അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമത്തിന്റെ കുറവ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു. പലരും ഇവയൊക്കെ ടെസ്റ്റ് ചെയ്യാൻ മടി കാണിക്കുന്നത് പല സങ്കീർണതകളിലേക്കും നയിക്കും. അറ്റാക്ക് വന്നാൽ പിന്നെയുള്ള തുടർ ജീവിതം ഏറെ ശ്രദ്ധയോടെ ആവണം അതുകൊണ്ടുതന്നെ ബ്ലോക്ക് വരാതെ നോക്കുകയാണ് ഏറ്റവും പ്രധാനം.

ഭക്ഷണം നിയന്ത്രിക്കുക, കൊളസ്ട്രോൾ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമം ഇവ കഴിച്ചാൽ തന്നെ നല്ല രീതിയിൽ വ്യായാമം ചെയ്താൽ പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ദൈനംദിന ജീവിതത്തിൽ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക ഇതുപോലെ തന്നെ സ്ട്രെസ് ടെൻഷൻ എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്. കുറച്ചു കൂടുതൽ മനസ്സിലാക്കുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.