ഫാറ്റി ലിവർ വരാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്, ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരം ആവും…

ഇന്ന് നിരവധി പേർ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. സങ്കീർണമായ നിരവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന ഒരു പ്രധാന ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി എന്ന് വേണം പറയാൻ. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരൾ വലിയ പങ്കു വഹിക്കുന്നു.

ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ്. കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉത്പാദനവും കൊളസ്ട്രോൾ നിർമ്മാണവും സംസ്കരണവും നടക്കുന്നത് കരൾ കോശങ്ങളിലാണ്. എന്തു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനും ഉള്ള കഴിവ് കരളിനുണ്ട്. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.

കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തന മൂലം കോശങ്ങൾക്ക് തകരാറു സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു ഇത് പിന്നീട് മറ്റു പല കരൾ രോഗങ്ങൾക്കും കാരണമാകും. മദ്യപിക്കുന്നവരിൽ കാണുന്ന ഫാറ്റി ലിവറിനെ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നും തെറ്റായ ജീവിതരീതി മൂലം ഉണ്ടാകുന്ന ഫാറ്റി ലിവറിനെ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ എന്നും വിളിക്കുന്നു.

നാം കഴിക്കുന്ന എല്ലാ ആഹാരപദാർത്ഥങ്ങളും ഗ്ലൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഇവയെല്ലാം തന്നെ കരളിൽ എത്തുന്നു ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം ബാക്കിയുള്ളവയെ ബാക്കി മാറ്റി കോശങ്ങളിലേക്ക് സംഭരിക്കുന്നു. എന്നാൽ കരളിൻറെ സംഭരണശേഷിക്ക് താങ്ങാവുന്ന അതിനപ്പുറം ഗ്ലൂക്കോസ് എത്തുമ്പോൾ അത് ഫാറ്റി ലിവറിന് കാരണമാകും. ഈ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.