To Prevent Cough Tip : ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഒരുപാട് പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് കഫക്കെട്ട്. അതിന്റെ കൂടെ തന്നെ ചുമാ ജലദോഷം എന്നിവയും വരാറുണ്ട്. ചുമ്മാ ഉണ്ടാകുന്നത് കൂടുതലും രാത്രിസമയത്ത് ആയിരിക്കും അത് ഉറക്കം നഷ്ടപ്പെടുത്തുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. പ്രധാനമായിട്ടും അലർജി കാരണമാണ് ഇതുപോലെ കഫക്കെട്ട് വരാറുള്ളത്. ചിലർക്ക് ഭക്ഷണസാധനങ്ങളോടായിരിക്കും അലർജി ചിലർക്ക് മറ്റു പല വസ്തുക്കളോടും ആയിരിക്കും അലർജി അത് ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും.
ചെറിയ കുട്ടികളിലായി കൂടുതലും ടെസ്റ്റ് അലർജി ആയിരിക്കും കണ്ടുവരുന്നത് അതുപോലെ മറ്റൊരു കാരണമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം. അതുപോലെ മറ്റൊരു കാരണമാണ് അമിതമായിട്ടുള്ള വിയർപ്പ്. മറ്റൊരു കാരണമാണ് അസിഡിറ്റി ഇതു കാരണം തൊണ്ടയിലും നെഞ്ചിലും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇവർ ചെയ്യേണ്ട ഒരു കാര്യം രാത്രി ഒരുപാട് വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക കഴിവതും നേരത്തെ ഭക്ഷണം കഴിച്ച് അവസാനിപ്പിക്കുക.
പ്രമേഹ രോഗമുള്ളവർ ആണെങ്കിൽ അതും കൺട്രോൾ ചെയ്യുക. ഇതിനെ ചെയ്യാൻ പറ്റുന്ന ഒരു ബെസ്റ്റ് പ്രതിനിധിയാണ് പനിക്കൂർക്കയുടെ ഇല. ഇത് വാട്ടി അതിന്റെ നീരെടുത്ത് ഒരു ടീസ്പൂൺ വീതം ദിവസവും രാവിലെ കഴിക്കാൻ കൊടുക്കുക. പ്രായമായാലും ആണെങ്കിൽ പനി കുർക്കയുടെ നീരിന്റെ ഒപ്പം തന്നെ തേനും ചേർത്ത് കഴിക്കുക. അതുപോലെ ഗ്രാമ്പൂ ഉണക്കിപ്പൊടിച്ച് തേനുമായി മിക്സ് ചെയ്ത് ഭക്ഷണത്തിനുശേഷം മൂന്നു നേരം കഴിക്കാൻ കൊടുക്കുക.
അതുപോലെ മൂക്ക് ഒരുപാട് അടഞ്ഞിരിക്കുകയാണ് എങ്കിൽ കരിംജീരകം ഒരു ചെറിയ തുണിയിൽ കെട്ടി കിഴി പോലെയാക്കി മൂക്കിന്റെ ഭാഗത്ത് പിടിക്കുക. മറ്റൊരു മാർഗമാണ് തണുത്ത ഭക്ഷണങ്ങൾ കൂടുതലായും ഒഴിവാക്കുക മധുര പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇഞ്ചി വെളുത്തുള്ളി എന്നിവ ഭക്ഷണത്തിനു ഉൾപ്പെടുത്തുക ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ആവശ്യമുള്ള അളവിൽ എടുത്ത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.