ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. പ്രായഭേദമന്യേ പലരും ഈ രോഗാവസ്ഥയ്ക്ക് അടിമയാണ്. മാറിവരുന്ന ജീവിതശൈലിയാണ് പ്രധാനമായും കാരണമാകുന്നത്. ഇത് വേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടും. അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രോഗങ്ങളുടെ പ്രധാന കാരണം ഇതുതന്നെ.
ഇന്ന് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ഹാർട്ടറ്റാക്കും സ്ട്രോക്കും ഇതിന്റെ പാർശ്വഫലങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും ശരീരത്തിലെ കൊഴുപ്പ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. എണ്ണ പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡ്സ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ചുവന്ന ഇറച്ചി തുടങ്ങിയവയെല്ലാം ശരീരത്തിന്റെ ആരോഗ്യസ്ഥിതി തന്നെ മാറ്റിമറിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു മരുന്നിനെ കുറിച്ചാണ് പറയുന്നത്. നമ്മുടെ അടുക്കളകളിൽ സുലഭമായി ഉപയോഗിക്കുന്ന കറിവേപ്പില ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കേണ്ടത്.കറിവേപ്പിലയുടെ ഇലകൾ നന്നായി കഴുകി വൃത്തിയാക്കി ഒരുപാത്രത്തിൽ ഇടുക അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക.
ഒരു ഗ്ലാസ് ആയി വറ്റി വരുമ്പോൾ തീ അണയ്ക്കുക.ഈ പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് അലിയിച്ചു കളയുന്നതിന് സഹായിക്കും. തുടർച്ചയായി കുറച്ചു ദിവസങ്ങൾ കുടിച്ചു നോക്കൂ വ്യത്യാസം അനുഭവപ്പെടും.വീട്ടിൽ തന്നെ ഉണ്ടാകുന്ന കറിവേപ്പില ആണ് ഏറ്റവും ഉത്തമം. തുടക്കക്കാർക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു മരുന്നാണിത്.ഈ പാനീയത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.