മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പല്ലുകൾ. വെളുത്ത പല്ലുകൾ സൗന്ദര്യത്തിന് ഏറെ പ്രധാനമാണ് ചിരിക്കുമ്പോൾ പല്ലുകൾക്ക് ഭംഗിയും വൃത്തിയും ഇല്ലെങ്കിൽ പിന്നെ എത്ര ഭംഗി ഉണ്ടായിട്ടും ഒരു കാര്യവുമില്ല. പ്രായം വർധിക്കുന്നത് അനുസരിച്ചും ചില ഭക്ഷണസാധനങ്ങളുടെ ഉപയോഗം കൊണ്ടും പല്ലിൻറെ നിറം മങ്ങി മഞ്ഞയായി മാറുന്നു. ഈ പ്രശ്നം വളരെ വേഗം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പല്ലിൻറെ സ്വാഭാവിക നിറം എന്നേക്കുമായി നഷ്ടപ്പെടും.
പല്ലിൻറെ നിറം വർദ്ധിപ്പിക്കാനായി നിരവധി പ്രൊഡക്ടുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ പല്ലിൻറെ ആരോഗ്യത്തിന് ഭീഷണിയായി മാറുന്നു. അതുകൊണ്ടുതന്നെ നമ്മുടെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ചില പദാർത്ഥങ്ങൾ കൊണ്ട് പല്ലിലെ മഞ്ഞ കറകൾ പൂർണ്ണമായും അകറ്റാൻ സാധിക്കും അത്തരത്തിൽ ഒരു അടുക്കള സൂത്രമാണ് ഇവിടെ പറയുന്നത്.
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചില പദാർത്ഥങ്ങൾ വളരെയധികം സഹായിക്കുന്നു. ഇത് ചെയ്യുന്നതിനായി കുറച്ച് അധികം പൊതീനയില, തുളസിയില, ഉപ്പ്, ഗ്രാമ്പു, കുരുമുളക്, ഇഞ്ചി എന്നിവ എടുക്കുക. ഈ ചേരുവകൾ എല്ലാം ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുത്ത് അരിക്കുക. അങ്ങനെ ലഭിക്കുന്ന നീരിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ചേർത്തുകൊടുത്ത നന്നായി ഇളക്കി യോജിപ്പിക്കുക.
ഇത് ഉപയോഗിച്ച് വേണം പല്ലു തേക്കാൻ, തുടർച്ചയായി രണ്ടാഴ്ചത്തോളം ഇത് ഉപയോഗിച്ച് പല്ല് തേക്കുക വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടും. കാലങ്ങളായി പല്ലിൽ ഉണ്ടായിരുന്ന മഞ്ഞ കറകൾ കുറച്ചുദിവസം കൊണ്ട് തന്നെ ഇല്ലാതാകും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.