പാലുപോലെ വെളുത്ത തിളക്കമുള്ള ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും, കരുവാളിപ്പ് അകറ്റുവാനും, കറുത്ത പാടുകൾ ഇല്ലാതാക്കാനും നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. സൗന്ദര്യസംരക്ഷണത്തിന് നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയിൽ കെമിക്കലുകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല.
അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും അനാരോഗ്യകരമായ ജീവിത ശൈലിയും അന്തരീക്ഷത്തിലെ മലിനീകരണവും എല്ലാം നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിൽ നിന്നെല്ലാം രക്ഷ നേടണമെന്നുണ്ടെങ്കിൽ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിച്ചേ മതിയാവൂ. അറബികൾ ആ നാട്ടിലെ ചൂടിനെ തരണം ചെയ്തു ചർമ്മത്തിന്റെ നിറം നിലനിർത്തുവാൻ ഉപയോഗിക്കുന്ന.
ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നിറം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഒരു വഴി കൂടിയാണിത്. ഗൾഫ് രാജ്യങ്ങളിൽ അറബികൾ ഉപയോഗിക്കുന്ന ഈ ഫേസ്ബുക്ക് മുഖത്തിന്റെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുവാനും സൗന്ദര്യം സംരക്ഷിക്കുവാനും സഹായകമാകുന്നു. വളരെ സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഒരു പദാർത്ഥമാണ് റാഗി പൗഡർ.
ഒരു ബൗളിൽ അല്പം റാഗി പൗഡർ എടുക്കുക അതിലേക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കണം. അതിലേക്ക് അല്പം പാല് കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. തേച്ചതിനു ശേഷം ഒരു മിനിറ്റ് സമയം മസാജ് ചെയ്യുക 20 മിനിറ്റിനു ശേഷം മാത്രം കഴുകി കളയാവുന്നതാണ്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ഉപയോഗിക്കുന്നത് വഴി മുഖത്തിന്റെ നിറം വർദ്ധിക്കുകയും കരിവാളിപ്പും കറുത്ത പാടുകളും പൂർണമായും ഇല്ലാതാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.