തെങ്ങ് നിറയെ തേങ്ങയുണ്ടാവാൻ ഈ സൂത്രം ചെയ്താൽ മതി, ഉറപ്പായും റിസൾട്ട് കിട്ടും…

ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു മരമാണ് തെങ്ങ്. ഈ വൃക്ഷത്തിൻറെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാകുന്നു. ദൈനംദിനം ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള മറ്റൊരു വൃക്ഷം വേറെയില്ല എന്ന് വേണം പറയാൻ. തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കാത്ത ഭക്ഷണപദാർത്ഥങ്ങളെ കുറിച്ച് നമുക്ക് ഓർക്കാൻ തന്നെ ബുദ്ധിമുട്ടാകും. അത്രയധികം തെങ്ങിന് നിത്യജീവിതത്തിൽ പ്രാധാന്യമുണ്ട്.

അതുകൊണ്ടുതന്നെ ആവാം കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പ്രധാന വൃക്ഷമായി തെങ്ങുണ്ടാവും. തെങ്ങിനെ ബാധിക്കുന്ന ഒരുതരം രോഗമാണ് മണ്ഡരി. ഇതുമൂലം തെങ്ങിൻറെ ഫല ബുഷ്ടി നഷ്ടപ്പെടുകയും കായ്ക്കാതെ ആവുകയും ചെയ്യുന്നു. മിക്ക ആളുകളുടെയും പരാതിയാണ് തെങ്ങിൽ വേണ്ടത്ര തേങ്ങ ഉണ്ടാകുന്നില്ല എന്നത്. അതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

നല്ല വേനൽക്കാലം ആകുമ്പോൾ മിക്ക തെങ്ങുകളിലും ആവശ്യത്തിന് ജലം ലഭിക്കാതെ വരുമ്പോൾ പൂക്കാതെയും കായ്ക്കാതെയും ആവുന്നു. എന്നാൽ തെങ്ങ് നിറയെ തേങ്ങയുണ്ടാവാനായി എന്തുചെയ്യണമെന്ന് ഈ വീഡിയോയിലൂടെ നോക്കാം. ആഴ്ചയിൽ ഒരു പ്രാവശ്യം ഈ ഒരു കാര്യം ചെയ്താൽ മതിയാകും. കുറച്ച് കപ്പലണ്ടി എടുത്ത് അത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. കഞ്ഞിവെള്ളം തലേദിവസത്തെ ആണെങ്കിലും നല്ലതാണ് അതിൽ വെള്ളം ഒഴിച്ച് ഡയലോഗ് ആക്കണം.

അതിലേക്ക് പൊടിച്ചുവെച്ച കപ്പലണ്ടി ചേർത്തു കൊടുക്കണം. അതിലേക്ക് ചാണകം ആവശ്യത്തിന് എടുത്ത് മിക്സ് ചെയ്തു കൊടുക്കുക. തെങ്ങിൻറെ വേരുകൾക്ക് ദോഷം ഉണ്ടാവാതെ കുറച്ചു നീങ്ങി വേണം തടം എടുക്കുവാൻ തെങ്ങിൻറെ വേരുകൾക്ക് യാതൊരു കാരണവശാലും ക്ഷതം മേൽക്കാൻ പാടുള്ളതല്ല. തെങ്ങിന് ചുറ്റുമായി കലക്കിവെച്ച മിശ്രിതം ഒഴിച്ചുകൊടുക്കുക. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ തെങ്ങിൽ നിറയെ തേങ്ങകൾ ഉണ്ടാവും. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണുക.