കറ്റാർവാഴ ഇടൂന്ന് വളരാൻ ഈ ഒരു സൂത്രം ചെയ്താൽ മതി, ഉറപ്പായും റിസൾട്ട് കിട്ടും…

നിരവധി ആരോഗ്യഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമായ ഒന്നാണ് അലോവേര എന്ന കറ്റാർവാഴ. പണ്ടുകാലങ്ങളിൽ ഇതിൻറെ ഉപയോഗങ്ങളെ കുറിച്ച് ഗുണങ്ങളെ കുറിച്ചും മിക്ക ആളുകൾക്കും വലിയ ധാരണകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലെ പ്രധാന ഘടകമായി മാറിയിരിക്കുന്നു അലോവേര. വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്ന ഒരു ചെടി കൂടി ആയതുകൊണ്ട് ഇതിൻറെ ഉപയോഗങ്ങൾ എല്ലാവരും മനസ്സിലാക്കി എടുക്കണം.

പലരും ഈ ചെടി വീട്ടിൽ വച്ചതിനു ശേഷം വെള്ളം ഒഴിക്കുക അല്ലാതെ പിന്നെ തിരിഞ്ഞു നോക്കാറില്ല. മിക്ക ആളുകളും പറയുന്ന പരാതിയും ഇതുതന്നെ ചെടി വളരുന്നില്ല എന്ന് അതിൽ തണ്ടുകളും ഇലകളും ഉണ്ടാകുന്നില്ല. എന്നാൽ ഈ ഒരു സൂത്രം ചെയ്താൽ ഇനി ആരും തന്നെ ഈ പരാതി പറയുകയില്ല. ചായ ഉണ്ടാക്കിയതിനുശേഷം ഉണ്ടാകുന്ന ചണ്ടിയും മുട്ടയുടെ തോടും ആണ് ഇതിനായി നമുക്ക് ആവശ്യമുള്ളത്.

പഞ്ചസാര ഇട്ട ചായ ആണെങ്കിലും ഇല്ലാത്ത ചായ ആണെങ്കിലും യാതൊരു കുഴപ്പവുമില്ല. ഒരു മിക്സിയുടെ ജാറിലേക്ക് ചായയുടെ ചണ്ടിയും മുട്ടയുടെ തോടും ചേർത്ത് അരച്ചെടുക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം ഈയൊരു മിശ്രിതം ഹലോ വേറെ ചെടിയുടെ അടിയിലായി ഇട്ടു കൊടുത്താൽ മതിയാകും. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ചെറുതായി ഒന്ന് വേരിൽ വെള്ളമൊഴിച്ചു കൊടുത്താൽ മതിയാകും.

ദിവസവും നിറയെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന അലോവേര ആണെങ്കിൽ വളരെ ഗുണപ്രദമാകും. മുഖത്തെ കരുവാളിപ്പം കറുത്ത പാടുകളും ചുളിവുകളും എല്ലാം മാറുന്നതിന് വളരെ ഉത്തമമായ ഒരു ഉൽപ്പന്നമാണിത്. കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.