വിരശല്യം പൂർണ്ണമായും അകറ്റാൻ ഇതിലും നല്ല വഴികൾ വേറെയില്ല, ഇങ്ങനെ ചെയ്തു നോക്കൂ…

കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് വിരശല്യം എന്നാൽ ഇത് കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഉണ്ടാകുന്നു. വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ് വിരശല്യം , ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. വ്യക്തി ശുചിത്വം കുറഞ്ഞവർ, അമിതമായി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ, മധുര പലഹാരങ്ങൾ കഴിക്കുന്നവർ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇരുന്ന് ആഹാരങ്ങൾ കഴിക്കുന്നവർ.

വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നവർ തുടങ്ങിയവരിൽ എല്ലാമാണ് വിരശല്യം കണ്ടുവരുന്നത്. പലരും വളരെ നിസ്സാരമായി കാണുന്ന ഇവ വയറ്റിൽ രൂപപ്പെട്ടാൽ അമിതമായ ക്ഷീണം അനുഭവപ്പെടാം. വിരശല്യം ഉണ്ടായാൽ ശരീരഭാരം വേഗത്തിൽ കുറയുന്നു. വയറ്റിൽ അസ്വസ്ഥത, ഇടയ്ക്കിടെക്കുള്ള വിശപ്പ്, വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദി, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, രക്തക്കുറവ്, തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം കണ്ടുവരുന്നു.

വിര ശല്യം ഉണ്ടായാൽ അത് കുട്ടികളിലാണെങ്കിലും മുതിർന്നവർക്കാണെങ്കിലും വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് ചില പൊടിക്കൈ ഉണ്ട്. അത്തരത്തിൽ വീട്ടിൽ തന്നെ വിര ശല്യം അകറ്റുന്നതിനുള്ള മരുന്നുകൾ തയ്യാറാക്കാൻ കഴിയും. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് വെറ്റില ചെറിയ കഷണങ്ങളാക്കി മുറിച്ചു ചേർത്തു കൊടുക്കുക.

നന്നായി തിളപ്പിക്കണം, വെറ്റില വാടി വരുന്നതാണ് അതിന്റെ ശരിയായ ഭാഗം. ചൂടാറിയതിനു ശേഷം വെറ്റില വെള്ളം പലപ്രാവശ്യങ്ങളായി കുടിച്ചാൽ മതിയാകും. തുടർച്ചയായി നാലോ അഞ്ചോ ദിവസം ഇങ്ങനെ ചെയ്താൽ വിരശല്യം പൂർണമായും മാറിക്കിട്ടും. പച്ച പപ്പായ തൊലി കളഞ്ഞ് കഴിക്കുന്നതും ഏറെ ഗുണകരമാണ്. വിര ശല്യം അകറ്റുന്നതിന് രാത്രി കിടക്കുന്നതിനു മുൻപ് ഒരു സ്പൂൺ കടുകെണ്ണ കുടിക്കുക. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണുക.