വീട്ടിൽ സൗഭാഗ്യം വന്നു നിറയാൻ വൈക്കത്തഷ്ടമി ദിവസം ഇങ്ങനെ പ്രാർത്ഥിക്കൂ….

നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അവസാനിച്ചു സന്തോഷവും സമ്പൽ സമൃദ്ധിയും കടന്നുവരുവാനായി ശിവ ഭഗവാനെ പ്രാർത്ഥിക്കാൻ ഏറ്റവും നല്ലൊരു ദിവസമാണ് നാളത്തെ ദിവസം. സാക്ഷാൽ മഹാദേവൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് ഇരു കൈകളും നീട്ടി അനുഗ്രഹിക്കുന്ന ദിവസമാണ് നാളത്തെ വൈക്കത്തഷ്ടമി. ലോകത്തിൻറെ ഏത് കോണിൽ ഇരുന്നാലും നാളത്തെ ദിവസം ശിവ ഭഗവാനെ ഇങ്ങനെ പ്രാർത്ഥിച്ചാൽ ഏറെ ഗുണം ലഭിക്കും.

നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ നീങ്ങുന്നതിന് നാളത്തെ ദിവസം ഈ രീതിയിൽ പ്രാർത്ഥിച്ചു നോക്കൂ. വൈക്കത്ത് അമ്പലത്തിൽ പോയി അഷ്ടമി ദർശനം നേടാൻ കഴിഞ്ഞാൽ ഈ ജന്മത്തിൽ നമ്മൾ ചെയ്യുന്ന ഏറ്റവും പുണ്യമായ കർമ്മം അതാവും. പക്ഷേ എല്ലാവർക്കും അത് സാധിക്കണം എന്നില്ല. നാളെ പുലർച്ചെ നാലരമണിക്കാണ് അഷ്ടമി ദർശനം. വൈക്കത്തപ്പന് മൂന്നു ഭാവങ്ങളാണ് ഉള്ളത്.

മൂന്നു വ്യത്യസ്ത ഭാഗങ്ങളിൽ ദർശനം നൽകുന്ന വളരെ പ്രത്യേകതയുള്ള ഒരു ക്ഷേത്രമാണ് വൈക്കം. രാവിലെ സർവ്വ വിജ്ഞാനങ്ങളുടെയും അധിപനായ ദക്ഷിണാമൂർത്തി ആയിട്ടാണ് ഭഗവാൻ ദർശനം നൽകുന്നത്. എന്നാൽ ഉച്ച സമയത്ത് കിരാതമൂർത്തി ഭാവത്തിലാണ് ദർശനം ലഭിക്കുക. സന്ധ്യാ സമയത്ത് സാംബശിവ ഭാവത്തിലാണ് ഭഗവാൻ ദർശനം നൽകുന്നത്.

രാവിലെയുള്ള ദർശനത്തിലൂടെ വിജ്ഞാനവും അറിവും ലഭിക്കുന്നതിന് ഏറെ നല്ലതാണ്. നാളെ രാവിലെ നാലര മണിക്കും ആറുമണിക്ക് ഇടയിൽ കുളിച്ച് ശുദ്ധിയായി ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുക. വൈക്കത്തപ്പനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വൈകുന്നേരം രണ്ട് തിരിയിട്ട് നിലവിളക്ക് കത്തിച്ച് ഓം നമശിവായ എന്ന മന്ത്രം ചൊല്ലുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.