നമ്മുടെ വീട്ടിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും എല്ലാം ഉണ്ടാവും. എന്നാൽ അത്തരത്തിലുള്ള ചെടികളിൽ പലപ്പോഴും പ്രാണികൾ, പുഴുക്കൾ, ഉറുമ്പുകൾ ഇവയൊക്കെ ഇല്ലാതാക്കാനുള്ള അടിപൊളി ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. രാസപദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാതെ നല്ല എളുപ്പത്തിൽ ഒട്ടും തന്നെ ആരോഗ്യത്തിന് ദോഷം വരാത്ത രീതിയിൽ അതിനെ ഇല്ലാതാക്കുവാൻ സാധിക്കും.
ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കർപ്പൂരമാണ്. നിരവധി ഗുണങ്ങളാണ് കർപ്പൂരത്തിന് ഉള്ളത്. ഇതിൻറെ പ്രത്യേക സുഗന്ധം പലതരത്തിലുള്ള പ്രാണികളെ തുരത്താൻ ഏറെ ഉത്തമമാണ്. ദിവസവും കർപ്പൂരം വീട്ടിൽ കത്തിക്കുന്നതിലൂടെ പോസിറ്റീവ് ഊർജം വീട്ടിലേക്ക് വന്നു ചേരും. പ്രാണികളെയും പുഴുക്കളെയും ഇല്ലാതാക്കാനുള്ള ഈ ലിക്വിഡ് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കുക.
നല്ല എഫക്ടീവായ മെത്തേഡ് ആണ് ഇത്. യാതൊരു കേടുപാടും കൂടാതെ പച്ചക്കറികൾ കൃഷി ചെയ്ത് എടുക്കുവാൻ ഇത് ഉപയോഗിക്കാം. പച്ചക്കറികളിൽ വരുന്ന പുഴുക്കളെയും കീടങ്ങളെയും ഇല്ലാതാക്കുന്നതിന് പലപ്പോഴും കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അവ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് ദോഷകരമായി മാറും. ഒരു മണിക്കൂർ ഓളം കർപ്പൂരം ചേർത്ത് വെള്ളം മൂടി വയ്ക്കുക.
ആ വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഒഴിക്കുക. ചെടികളിലും പൂക്കളിലും തണ്ടുകളിലും പഴങ്ങളിലും പച്ചക്കറികളിലും എവിടെ വേണമെങ്കിലും ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതിനുള്ള പ്രാണികളും പുഴുക്കളും ഉറുമ്പുകളും ഈച്ചകളും എല്ലാം തന്നെ ഇല്ലാതാകും. വളരെ ഇഫക്റ്റീവ് ആയ ഈ മെത്തേഡ് ആർക്കുവേണമെങ്കിലും ചെയ്തു നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.