വീടുകളിൽ പ്രാണികളും പാറ്റകളും ഓടി നടക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഇവ നമ്മൾ വീട് വൃത്തിയാക്കിയതിനു ശേഷവും എങ്ങനെ അകത്തേക്ക് കയറുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. ഇത് ഏറ്റവും കൂടുതലായി കാണുന്നത് അടുക്കളയിലാണ്. ഈ പാറ്റകൾ സിംഗിനടിയിലും കാബിനറ്റുകളുടെ കോണുകളിലും സ്ലാബുകൾക്ക് താഴെയും എല്ലാം സ്ഥിരമായി കാണാറുണ്ട്. ഇവയെ കാണുന്നത് തന്നെ പലർക്കും വെറുപ്പുളവാക്കുന്നത്തിനു കാരണമാകുന്നു.
അതിലുപരി ഈ പാറ്റകൾ പല ഹാനികരമായ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അടുക്കളകളിൽ ഓടി നടക്കുന്ന ഈ പാറ്റകൾ ഭക്ഷ്യവിശബാധയ്ക്ക് വരെ കാരണമായി മാറുന്നു. അതിനാൽ ശരിയായ രീതിയിൽ അടുക്കള വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചില ചേരുവകൾ ഉപയോഗിച്ച് പല പ്രാണികളെയും പാറ്റകളെയും അകറ്റി നിർത്തുവാൻ ചില എളുപ്പ വഴികൾ ഉണ്ട്.
ഏറ്റവും ഫലപ്രദമായ ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് അല്പം സോപ്പുപൊടിയും ഡിഷ് വാഷ് ലിക്വിഡും കലർത്തി ഇളക്കി കൊടുക്കുക. ഈ സോപ്പ് വെള്ളം ഒരു ബോട്ടിൽ ആക്കി സൂക്ഷിക്കുക. അടുക്കള വൃത്തിയാക്കുമ്പോഴും പാറ്റകൾ ഉള്ള ഭാഗത്തും ഇവ ഉപയോഗിക്കാവുന്നതാണ്.
സോപ്പ് വെള്ളം തട്ടുമ്പോൾ പാറ്റകൾ ചത്തുപോകും അതാണ് ഇതിൻറെ പിന്നിലെ യാഥാർത്ഥ്യം. യാതൊരു പണം മുടക്കമില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ ലിക്വിഡ് ഉപയോഗിച്ച് എളുപ്പത്തിൽ പാറ്റകളെ തുരത്താം. ഇത് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു ദോഷവും തന്നെ ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.