എത്ര നരച്ച മുടിയും കറുപ്പിക്കാൻ കറിവേപ്പില കൊണ്ട് ഒരു കിടിലൻ എണ്ണ തയ്യാറാക്കാം…

പ്രായമാകുന്നതിന്റെ ലക്ഷണമായാണ് മുടി നരയ്ക്കുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും വിഷമിപ്പിക്കുന്നു. പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന ഒന്നാണ് അകാല നര. പോഷകാഹാര കുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരമ്പര്യം, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം മുടി നരയ്ക്കുന്നതിന് കാരണമായത്തീരുന്നു. പാരമ്പര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.

60% ത്തോളം പാരമ്പര്യ നര ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള നര മാറ്റിയെടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ മുടി നരയ്ക്കുന്നതിന്റെ വേഗത കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. അകാലനരയെ തടയാൻ പോഷക ആഹാരങ്ങൾ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാന മാർഗ്ഗം. ദിവസവും കഴിക്കുന്ന ഭക്ഷണക്രമത്തിൽ ആവശ്യത്തിനുള്ള പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുക.

അയണിന്റെ കുറവുമൂലം മുടി നരക്കാനുള്ള സാധ്യത ഏറെയാണ്. സമീകൃത ആഹാരം ആരോഗ്യമുള്ള ശരീരത്തിനും ചർമ്മത്തിനും മുടിക്കും വളരെ പ്രധാനമാണ്. ജോലിയുടെ തിരക്ക് കാരണം മാനസികമായ സമ്മർദ്ദം നേരിടുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇതും മുടി നരക്കുന്നതിന്റെ ഒരു പ്രധാന കാരണം ആകുന്നു. അകാലനര മാറ്റുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു എണ്ണം നമുക്ക് പരിചയപ്പെടാം.

ഇത് തയ്യാറാക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് കറിവേപ്പിലയാണ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കറിവേപ്പില. ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെള്ളം കൂടി ചേർത്തു കൊടുക്കുക ഒരു മീഡിയം തീയിൽ ഇത് പതഞ്ഞു വരുമ്പോൾ കറിവേപ്പില അരച്ച് ഇതിലേക്ക് ചേർത്തു കൊടുക്കുക. ഇങ്ങനെ തിളപ്പിച്ചെടുക്കുന്ന എണ്ണ പത നിൽക്കുന്നതാണ് അതിൻറെ പാകം. ഇത് തയ്യാറാക്കേണ്ട വിധം അറിയുന്നതിനായി വീഡിയോ കാണൂ.