നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ അവയുടെ ഗുണങ്ങളും ഉപയോഗ രീതികളും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്നതാണ് വാസ്തവം. പഴമക്കാരുടെ ഔഷധ ചെടികളിൽ ഏറ്റവും അധികം സ്ഥാനം ഉണ്ടായിരുന്ന എന്നാണ് ആനച്ചുവടി. ഇതിൻറെ ഔഷധഗുണങ്ങൾ പല രോഗങ്ങൾക്കുമുള്ള മരുന്നായി മാറിയിരുന്നു. ഇതിൽ ധാരാളം ആയി പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ഇതിൻറെ ഇലയും വേരുമെല്ലാം ഉപയോഗപ്രദമാണ്. ആനയുടെ പാദം പോലെ നിലക്ക് പറ്റി വളരുന്നതിനാൽ ഇതിനെ ആനയടിയൻ എന്നും പറയുന്നു. ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇത് പൂക്കുന്നത്. പൂവ് കൊഴിഞ്ഞു പോയതിനുശേഷം ഉണ്ടാവുന്ന ചെറുവിത്തുകളിൽ നിന്നാണ് പുതിയ തൈ മുളയ്ക്കുന്നത്. ഈ സസ്യത്തിന്റെ സമൂലം ഔഷധ യോഗ്യമായ ഒന്നാണ്. ആണി രോഗം അകറ്റുവാൻ ആനച്ചുവടി എന്ന ഈ സസ്യം അരച്ചു പുരട്ടിയാൽ മതി.
ഇത് താളിയാക്കി തലയിൽ പുരട്ടിയാൽ താരൻ പൂർണമായും മാറിക്കിട്ടും. മുടി വളർച്ചയ്ക്കും ഏറ്റവും ഉത്തമമാണ്. ഈ സസ്യം സമൂലം കഷായം വെച്ച് സേവിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉത്തമമാണ്. നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത് ചതച്ച് വെച്ചുകെട്ടിയാൽ മതി. ആനച്ചുവടി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം ഇട്ട് വെള്ളം തിളപ്പിച്ച്.
ദിവസവും രാവിലെ സേവിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഏറെ ഗുണം ചെയ്യുന്നു. മഞ്ഞപ്പിത്തത്തിന് ആനച്ചുവടിയും ജീരകവും കൂട്ടിയിറച്ച് സേവിച്ചാൽ മതി. മൂത്രാശയസംബന്ധമായ രോഗങ്ങൾക്ക് ഈ സസ്യം സമൂലം കഷായം വെച്ച് കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.