കരിമീൻ ക്ലീൻ ചെയ്യാൻ ഇതാ ചില എളുപ്പ വഴികൾ, എത്ര കിലോ മീൻ വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ആക്കാം….

കരിമീൻ കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അത് നന്നാക്കി എടുക്കുവാൻ പലർക്കും മടിയാണ്. വളരെ ഈസിയായി കുറച്ചു നിമിഷങ്ങൾ കൊണ്ട് കരിമീൻ ക്ലീൻ ചെയ്യാനുള്ള കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. കരിമീൻ നല്ലതു വെള്ളയാക്കുവാൻ സാധിക്കുന്ന ഒരുപാട് ടിപ്പുകൾ ഇതിൽ പറയുന്നുണ്ട്. ഒരു കലത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് വാളൻപുളി ഇട്ടു കൊടുക്കുക.

നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള സാധനമാണ് വാളൻ പുളി. വെള്ളത്തിലേക്ക് നന്നായി മിക്സ് ചെയ്തു കൊടുക്കുക. മീൻ നന്നായി മുങ്ങി ഇരിക്കുന്ന രീതിയിൽ വെള്ളമൊഴിച്ച് അതിലേക്ക് മുക്കിവയ്ക്കണം. കുറച്ചു സമയത്തിന് ശേഷം മീൻ എടുത്തു നോക്കിയാൽ കൈകൊണ്ടുപോലും വളരെ ഈസിയായി നമുക്കത് ക്ലീൻ ചെയ്തെടുക്കുവാൻ സാധിക്കും.

കരിമീൻ ക്ലീൻ ചെയ്യാനുള്ള മറ്റൊരു രീതി ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്തു അതിലേക്ക് കുറച്ചു വിനാഗിരി ചേർത്ത് കൊടുക്കുക. കുറച്ചു സമയത്തിനുശേഷം കൈകൊണ്ടുതന്നെ അതിലെ തോൽ എടുത്തു കളയാവുന്നതാണ്. വളരെ ഈസിയായി കുട്ടികൾക്ക് പോലും ഈ രീതിയിൽ മീൻ ക്ലീൻ ചെയ്ത് എടുക്കാം. കുറച്ചു വെള്ളം എടുത്തു അതിലേക്ക് കുറച്ച് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ചു പിന്നീട് അതിലേക്ക് മീൻ ചേർത്ത് കൊടുക്കണം.

ഇങ്ങനെ ചെയ്യുമ്പോഴും കരിമീൻ എളുപ്പത്തിൽ തന്നെ ക്ലീനായി കിട്ടും. ഈ രീതികൾ ഉപയോഗിക്കുകയാണെങ്കിൽ വളരെ ഈസിയായി തന്നെ കരിമീനിന്റെ ചിതമ്പൽ കളയാൻ സാധിക്കും. എത്ര കിലോ കരിമീൻ ഉണ്ടെങ്കിലും കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ ക്ലീൻ ആക്കുവാൻ ഇതിൽ ഏത് രീതി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.