ബാത്റൂം ക്ലീൻ ചെയ്യാൻ ഇനി നിമിഷങ്ങൾ മതി, ഇതാ ചില അത്യുഗ്രൻ ടിപ്പുകൾ👌

ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പലർക്കും കുറച്ചു മടിയുള്ള ഒരു കാര്യമാണ്. ദിവസവും ബാത്റൂം ക്ലീൻ ചെയ്യാതെ വരുമ്പോൾ ടൈലുകളിൽ കറ പിടിക്കുന്നതും ക്ലോസറ്റിൽ കറപിടിക്കുന്നതും ബാത്റൂമിൽ നിന്നും ദുർഗന്ധം വരുന്നതും സഹജമാണ്. ബാത്റൂം ക്ലീൻ ചെയ്യുവാൻ കുറെ സമയം ആവശ്യമായി വരും എന്നതാണ് പലരുടെയും ബുദ്ധിമുട്ട്. എന്നാൽ ചില ടിപ്പുകൾ അറിഞ്ഞാൽ ബാത്റൂം ക്ലീനിങ് ഈസിയായി ചെയ്യാൻ സാധിക്കും.

എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന നിരവധി ബാത്റൂം ക്ലീനിങ് ടിപ്പുകൾ ആണ് വീഡിയോയിലൂടെ വിശദമായി പറയുന്നത്. ബാത്റൂമിലെ ഫ്ലോർ ടൈലും വോൾട്ടയിലും പെട്ടെന്ന് തന്നെ കറ പിടിക്കുന്നതാണ്. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ പൂർണമായും അകറ്റുന്നതിനായി ഒരു സൊല്യൂഷൻ തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് അരക്കപ്പ് വിനാഗിരി ചേർത്തു കൊടുക്കുക.

പിന്നീട് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡയും ഉപ്പും ഡിഷ് വാഷും കൂടി. ഡിഷ് വാഷ് ഇല്ലെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും സോപ്പുപൊടി ചേർത്ത് കൊടുത്താലും മതി. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ക്ലീൻ ചെയ്യുന്ന സമയത്ത് ടൈലുകളിൽ സ്പ്രേ ചെയ്തതിനുശേഷം കഴുകിയെടുക്കുക.

ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും വളരെ വേഗത്തിൽ തന്നെ വഴുവഴുപ്പ് ആയി മാറും. അതിൽ എപ്പോഴും വെള്ളം നിൽക്കുന്നതുകൊണ്ടാണ് അത്തരത്തിൽ ഉണ്ടാകുന്നത്. ക്ലീൻ ചെയ്യേണ്ട ബക്കറ്റും കപ്പും പൊടിയുപ്പ് ഉപയോഗിച്ച് നല്ലപോലെ തേച്ചു കൊടുക്കുക. സ്ക്രബർ ഉപയോഗിക്കാതെ കൈകൊണ്ട് തന്നെ തിരിച്ചു കൊടുത്താൽ മതി. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.