ബാത്റൂം ക്ലീൻ ചെയ്യാൻ ഇനി ബ്രഷ് വേണ്ട, ഈ ടെക്‌നിക്ക് ഉപയോഗിച്ചു നോക്കൂ….

ബാത്റൂമും ക്ലോസറ്റും ക്ലീൻ ചെയ്ത് എടുക്കുക എന്നത് കുറച്ചു പ്രയാസമേറിയ കാര്യമാണ്. ലിക്വിഡ് ഉപയോഗിച്ച് എത്രയൊക്കെ ക്ലീൻ ചെയ്താലും ദിവസം ക്ലീൻ ചെയ്താലും ബാത്റൂമിലെ ടൈലുകളിലെ കറ കളയാനും ക്ലോസറ്റിലെ കറകൾ കളയാനും ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ കുറച്ചു ബുദ്ധിമുട്ടാതെ തന്നെ കറ കളയാനുള്ള നല്ലൊരു ടെക്നിക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിൻറെ മൂടിയിലായി മൂന്നോ നാലോ ഹോളുകൾ ഇട്ടു കൊടുക്കുക. ഒരു ചെറിയ കഷ്ണം ന്യൂസ് പേപ്പർ എടുത്ത് അതിലേക്ക് കുറച്ചു സോപ്പ് പൊടി ചേർത്ത് കൊടുക്കുക. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പുപൊടിയാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ സോപ്പുപൊടി ഉപയോഗിക്കരുത് അത് ഫ്ലഷ് ടാങ്കിൽ ഇടുന്നത് അത്രയേറെ നല്ലതല്ല.

ഒരു സ്പൂണോളം ബ്ലീച്ചിംഗ് പൗഡർ കൂടി പേപ്പറിലേക്ക് ഇട്ടു കൊടുക്കുക, ഇവ രണ്ടും കൂടി കുപ്പിയുടെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുക. ഇനി അതിലേക്ക് കുപ്പിയുടെ മുക്കാൽ ഭാഗം വെള്ളം നിറച്ചു കൊടുക്കണം. ഇത് ക്ലോസറ്റ് ക്ലീൻ ചെയ്യാൻ മാത്രമല്ല അടുക്കളയിലെ സിങ്ക് ക്ലീൻ ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. കുപ്പി നന്നായി കുലുക്കി എടുക്കുക.

അഴുക്കുപിടിച്ച സിങ്കിലേക്കും ക്ലോസറ്റിലേക്ക് എല്ലാം ഇവ ഒഴിച്ച് വയ്ക്കുക, കുറച്ചു സമയത്തിന് ശേഷം മാത്രം വെള്ളമൊഴിച്ചു കളഞ്ഞാൽ മതിയാവും. ബ്രഷ് കൊണ്ട് ഒരുപാട് ഉരച്ചു ബുദ്ധിമുട്ടേണ്ട. സോപ്പുപൊടിയും ബ്ലീച്ചിങ് പൗഡറും സിങ്ക്, ക്ലോസറ്റ്, ടൈല് തുടങ്ങിയവ വൃത്തിയാക്കുന്നതിന് ഗുണം ചെയ്യും. ക്ലോസറ്റിൽ ആണെങ്കിൽ രാത്രി കിടക്കാൻ നേരത്ത് ഈ ലിക്വിഡ് ഒഴിച്ചാൽ മതിയാകും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.