വായ്പുണ്ണ് പൂർണമായും മാറാൻ വീട്ടിൽ ഈ ഒരു കാര്യം ചെയ്തു നോക്കൂ…

ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വായ്പുണ്ണ്. ഉയർന്ന നിലവാരം ഉള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്. ദൈനംദിന ജീവിതത്തെ താരമായി തന്നെ ഈ രോഗം ബാധിക്കുന്നു. വായ തുറക്കാൻ പോലും കഴിയാത്ത അത്ര അസഹനീയമായ വേദന ഇതിനുള്ളത്. രോഗപ്രതിരോധശേഷിയിൽ വരുന്ന ചെറിയ മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യം, ഏകദേശം 40% ആളുകളിൽ പാരമ്പര്യമായി കണ്ടുവരുന്നു. മാനസിക സമ്മർദ്ദം, വേദനസംഹാരികൾ പോലുള്ള ചില മരുന്നുകൾ , അയൺ ഫോളിക് ആസിഡ് എന്നിവയുടെ കുറവ്, ചില പരിക്കുകൾ, ചില ഭക്ഷണപദാർത്ഥങ്ങൾ, ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവയെല്ലാം വായ്പ്പുണ്ണ് ഉണ്ടാവുന്നതിന് കാരണമാകുന്നു.

വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങളും മസാലയും എരിവും ചേർന്ന ആഹാരസാധനങ്ങളും, സോഡാ പോലുള്ള പാനീയങ്ങളും ഈ രോഗാവസ്ഥ കൂട്ടുന്നതിന് കാരണമാകുന്നു. വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകൾ ആണ് ഈ രോഗത്തിൻറെ ലക്ഷണം. മുറിവുകളുടെ മധ്യഭാഗത്തായി മഞ്ഞ നിറവും അതിൻറെ ചുറ്റുമായി ചുവപ്പു നിറവും കാണപ്പെടുന്നു. വായ തുറക്കാനോ ഭക്ഷണം ശരിക്കും കഴിക്കാനോ പറ്റാത്ത ഒരു അവസ്ഥയാണ് വായ്പുണ്ണ്.

രോഗം നിർണയിച്ചു കഴിഞ്ഞാൽ ചില ലക്ഷണങ്ങൾ നോക്കി ഗില്‍സ തേടുക. രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഘടകം കണ്ടുപിടിക്കാൻ സാധിച്ചാൽ അവ ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമം. വായിലെ ശുചിത്വം മുറിവുകളെ ഭേദമാക്കുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ആൻറിബയോട്ടിക്, വേദനസംഹാരി ലേഖനങ്ങൾ, വിറ്റാമിൻ ബി കോംപ്ലക്സ് സിറപ്പ്, സിങ്ക് ഗുളിക തുടങ്ങിയവയെല്ലാം വായ്പുണ്ണ് അകറ്റുന്നതിന് വളരെ അധികം ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.