ഒട്ടുമിക്ക വീടുകളിലെയും ഒരു പ്രധാന പ്രശ്നമാണ് സിങ്കിൽ വെള്ളം കെട്ടിനിൽക്കുന്നത്. ഇത് പ്രധാനമായും ഉണ്ടാകുന്നത് അടുക്കളയിലെ സിങ്കിലാകും. വേസ്റ്റുകളും മറ്റും അതിൽ അടിഞ്ഞുകൂടി വെള്ളം പോകാതിരിക്കുന്ന അവസ്ഥ കുറച്ചു ബുദ്ധിമുട്ടേറിയതുതന്നെ. ഇടയ്ക്കിടെ സിങ്കിലെ ബ്ലോക്ക് മാറ്റാൻ പല ആളുകളുടെയും സഹായം തേടേണ്ടതായി വരുന്നു. എന്നാൽ വീട്ടമ്മമാർക്ക് തന്നെ ഇത്തരത്തിൽ സിങ്കുകളിലെയും വാഷ്ബേസിനുകളിലെയും.
ബ്ലോക്കുകൾ മാറ്റുന്നതിനുള്ള നല്ലൊരു എളുപ്പവഴിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത് ഉറപ്പായും എല്ലാവർക്കും ഉപകാരപ്രദമാകും. സാധാരണയായി ബേക്കിംഗ് സോഡയും വിനീഗറും ഉപയോഗിച്ചാണ് പലരും ഇത് ചെയ്യാറുള്ളത് എന്നാൽ ഇടയ്ക്കിടെ ബേക്കിംഗ് സോഡ ഇടുന്നത് സിംഗിന്റെ ഉറപ്പു നഷ്ടമാവുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
തുണി അലക്കാൻ ആയി ഉപയോഗിക്കുന്ന സർഫാണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. ആദ്യം തന്നെ സിങ്കിൻറെ വെള്ളം പോകുന്ന ഭാഗത്തേക്ക് ഒരു ടീസ്പൂൺ അളവിൽ സർഫ് പൊടി ഇട്ടുകൊടുക്കുക. അത്രയും അളവിൽ തന്നെ ഉപ്പു കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം. സിങ്കിൻറെ ഹോളുകളുള്ള ഭാഗത്ത് വേണം ഇവ രണ്ടും ഇട്ടു കൊടുക്കുവാൻ. അതിലേക്ക് ആയി നല്ല തിളപ്പിച്ച വെള്ളം ആ ഹോളിലൂടെ ഒഴിച്ചു കൊടുക്കുക.
ഒരു പ്രാവശ്യം ഇത് ചെയ്യുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള ബ്ലോക്കുകൾ എല്ലാം നീങ്ങി കിട്ടും. എന്നാൽ കൂടുതൽ ബ്ലോക്കുകൾ ഉണ്ടെങ്കിൽ മൂന്നോ നാലോ പ്രാവശ്യം ഇത് തുടർച്ചയായി ചെയ്യുക. ഇത് ചെയ്തതിനുശേഷം ഒരു മണിക്കൂറിനു ശേഷം മാത്രമേ സിങ്ക് പിന്നീട് ഉപയോഗിക്കാൻ പാടുകയുള്ളൂ. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.