എല്ലാവരുടെയും വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം എങ്കിലും ഉണ്ടാകും. നമ്മുടെ അടുക്കള തോട്ടത്തിലെ പ്രധാന പച്ചക്കറിയാണ് പച്ചമുളക്. എന്നാൽ പച്ചമുളക് ചില വീടുകളിൽ മുരടിച്ച് ഒട്ടും തന്നെ കായ്ക്കാത്ത രീതിയിലാണ് കാണപ്പെടുക. എത്ര കുരുടിച്ച പച്ചമുളക് ശരിയാണെങ്കിൽ ഉള്ളി തൊലി കൊണ്ടുള്ള ഈ സൂത്രം ചെയ്താൽ ആ പ്രശ്നം പൂർണമായും മാറിക്കിട്ടും.
രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇലകൾ നന്നായി തളിർത്ത് ആ പ്രശ്നം മാറിക്കിട്ടും. ഇതിനായി നമ്മൾ എടുക്കേണ്ടത് വലിയ ഉള്ളി ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ തൊലിയാണ്. ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു പിടി ഉള്ളി തൊലി ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് അര ലിറ്റർ വെള്ളം കൂടി ചേർത്ത് കൊടുക്കണം. ഒരു ദിവസം മുഴുവനും ഇത്തരത്തിൽ ഉള്ളി തൊലി വെള്ളത്തിൽ തന്നെ കിടക്കണം.
ഒരു ദിവസത്തിന് ശേഷം കൈകൊണ്ട് നന്നായി ഞെരടി പിഴിഞ്ഞ് ഒരു തുണി അല്ലെങ്കിൽ അരിപ്പ കൊണ്ട് അരിച്ചെടുക്കുക. പിന്നീട് അതിലേക്ക് അര ലിറ്റർ വെള്ളം കൂടി ചേർത്ത് കൊടുക്കണം. അതിനുശേഷം ചെടിയിലേക്ക് നന്നായി സ്പ്രേ ചെയ്തു കൊടുക്കുക. മുളക് ചെടിയുടെ മുരടിപ്പ് ഒറ്റ ദിവസം കൊണ്ട് തന്നെ മാറിക്കിട്ടും.
നിറയെ പച്ചമുളകും ഉണ്ടാകുന്നതിനായി നമ്മുടെ വീട്ടിലുള്ള പഴങ്കഞ്ഞി വെള്ളം ഒരു കപ്പ് എടുക്കുക. അതിലേക്ക് കുറച്ച് ചാരം കൂടി ചേർത്തു കൊടുക്കണം. നാല് ഇരട്ടി പച്ചവെള്ളം കൂടി അതിലേക്ക് ചേർത്ത് ചെടിയുടെ കടയ്ക്കൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പച്ചമുളക് നിറയെ ഉണ്ടാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.