ഇന്ന് ഒട്ടേറെ ആളുകൾ നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് നര. പ്രായഭേദമന്യേ ചെറുപ്പക്കാർക്ക് ഇടയിലും മധ്യവയസ്കരിലും ഇതു കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് അകാലനരയ്ക്ക് കാരണമാകുന്നത്. മുടി കറുപ്പിക്കുന്നതിനായി പലതരത്തിലുള്ള ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കെമിക്കൽ ഹെയർ ഡൈകൾക്ക് പകരം പ്രകൃതിദത്തമായ ഡൈകളാണ് ഉപയോഗിക്കുന്നതെങ്കിൽ.
അതിലെ പ്രധാന ഘടകം ഇൻഡിഗോ പൗഡർ അഥവാ നീലയമരി ആയിരിക്കും. നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ഒന്നാണ് ഇത്. ഇതിൻറെ പൗഡറിന് അതിശയകരമായ ഗുണങ്ങളുണ്ട്. ഇതിൻറെ ചെടിയുടെ ഇലകൾ പൊടിച്ചാണ് പൗഡർ നിർമ്മിക്കുന്നത് ഇലകൾക്ക് കടും നീലച്ചായമാണ് ഉണ്ടാകുന്നത്, മൈലാഞ്ചി ഉപയോഗിച്ച് ശേഷം ഹെയർ ഡൈ ആയി പുരട്ടുമ്പോൾ ഇരുണ്ട കറുപ്പ് നിറം ലഭിക്കും.
നീലയമരി പ്രധാനമായും പ്രകൃതിദത്ത കളർ ആയി അറിയപ്പെടുന്നുണ്ടെങ്കിലും അതിന് മറ്റു പല ഗുണങ്ങളും ഉണ്ട്. മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. ഇത് പതിവായി ഉപയോഗിക്കുമ്പോൾ തലയോട്ടിയിലെ അണുബാധ തടയുകയും പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നീലയമരി ഇലകൾ കൊണ്ട് തയ്യാറാക്കുന്ന ഹെയർ ഓയിൽ താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
ഇതിൻറെ ഒരു പ്രധാന ഗുണം പ്രകൃതിദത്ത ഹെയർ ഡൈ ആയി പ്രവർത്തിക്കുന്നു എന്നതാണ്. കൂടാതെ മുടിയെ നന്നായി മൃദുവാക്കുന്നതിനും ഇത് സഹായകമാകും. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഈ ഗുണങ്ങൾ എല്ലാം ലഭിക്കുകയുള്ളൂ. നീലയമരി എങ്ങനെ ശരിയായി ഉപയോഗിക്കാം എന്ന് മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.