എത്ര മരുന്ന് കഴിച്ചിട്ടും വിര ശല്യം മാറുന്നില്ലേ. എന്നാൽ ഇനി ഒരിക്കലും വരാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി. | To Avoid Getting Bored

To Avoid Getting Bored : എത്രയൊക്കെ മരുന്ന് കഴിച്ചിട്ടും ശരീരത്തിൽ വിരശല്യം മാറാത്തവരാണ് നിങ്ങൾ. എങ്കിൽ വിരശല്യം ശരീരത്തിൽ ഉണ്ടാകുന്ന അതേസമയത്തിൽ നമുക്ക് അനുഭവപ്പെടുന്ന പല ലക്ഷണങ്ങളെ പറ്റിയും പറയാം. ഒന്നാമത്തെ ലക്ഷണം ശരിയായ രീതിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ. അതുപോലെ തന്നെ പല്ല് കടി ഉണ്ടാക്കുന്ന അവസ്ഥ. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിച്ചിൽ അനുഭവപ്പെടുക പ്രത്യേകിച്ച് പൊക്കിളിന്റെ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുക, അതുപോലെ മലദ്വാരത്തിന്റെ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുക .

കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെടുക. കണ്ണു ചൊറിച്ചിൽ ഉണ്ടാവുക എന്നീ ലക്ഷണങ്ങളെല്ലാം തന്നെ വിരശല്യവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ നമുക്ക് അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടുക എന്നുണ്ടെങ്കിൽ വിരശല്യം കാരണമായിരിക്കും ഇതുപോലെ സംഭവിക്കുന്നത്. അതുപോലെ രക്തക്കുറവ് ഉണ്ടാവുകയും ചെയ്യും. അതുപോലെ ശരീരം മെലിഞ്ഞുവരുന്ന അവസ്ഥ എന്തൊക്കെ നല്ലതുപോലെ ഭക്ഷണം കഴിച്ചാൽ കൂടിയും ശല്യം കാരണം നമ്മൾ വല്ലാതെ മെലിഞ്ഞു പോകും.

ചില ആളുകൾക്ക് ആണെങ്കിൽ താരന്റെയും മുടികൊഴിച്ചിലിന്റെയും ലക്ഷണങ്ങളും കണ്ടേക്കാം. ചെറിയ കുട്ടികളിൽ ആണെങ്കിൽ മുഖത്തും വയറിന്റെ ഭാഗത്തെല്ലാം വെള്ള നിറത്തിലുള്ള പാടുകൾ കാണപ്പെടുന്നത് വിരശല്യം കാരണമാണ്. ആറുമാസം കൂടുമ്പോൾ വിരശല്യത്തിനു വേണ്ടിയുള്ള മരുന്നു കഴിച്ചത് കൊണ്ട് ഇത് പൂർണമായി നമുക്ക് മാറ്റാൻസാധിക്കുന്ന ഒരു കാര്യമല്ല. അതുപോലെ തന്നെ ഒരു മരുന്നു കഴിച്ച് മാറി കുറച്ചു ദിവസങ്ങൾക്ക് ശേഷം .

വീണ്ടും നിങ്ങൾക്ക് ഇതുപോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായ ഡോസിലുള്ള മരുന്ന് തന്നെ കഴിക്കേണ്ടതാണ്. അതുപോലെ കിടക്കുന്ന ബെഡ്ഷീറ്റ് തലയിണ പുതപ്പ് എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി ഉപയോഗിക്കേണ്ടതുമാണ്. വീട്ടിൽ ആർക്കെങ്കിലും ഇതുപോലെ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ താമസിക്കുന്ന എല്ലാവരും തന്നെ അതിനു വേണ്ട മുൻകരുതലുകളും ശുദ്ധിയും എടുക്കേണ്ടതാണ്. മരുന്നു കഴിച്ചതുകൊണ്ട് മാത്രം നമുക്ക് വിരശല്യത്തെ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല അതിനു മുന്നോടിയായി നമ്മൾ തന്നെ എടുക്കേണ്ട ഈ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *