കേരളത്തിന്റെ ചില പ്രദേശങ്ങളിൽ രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ടിഷ്യൂ പേപ്പർ ദോശ. വളരെ സോഫ്റ്റ് ആയാലും കനം കുറഞ്ഞതുമായ ഈ ദോശ ഇനി ആർക്കും ഉണ്ടാക്കാം. മൂന്നു ചേരുവകൾ മാത്രം ചേർത്ത് രാവിലെ ബ്രേക്ഫാസ്റ്റ് ഇനി എളുപ്പമുള്ളത് ആക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ജീരകശാല അരി എടുക്കുക.
ഇത് പച്ചരി ഉപയോഗിച്ചും തയ്യാറാക്കാവുന്നതാണ്. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം നല്ലതുപോലെ കുതിർന്നു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് അരിയെ പകർത്തി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതുപോലെ കാൽ കപ്പ് ചോറ് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഒട്ടും തന്നെ കട്ടിയില്ലാതെ മാവ് തയ്യാറാക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ തരിയില്ലാതെ അരച്ചെടുക്കാനും ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കാൻ വയ്ക്കുക. തീ മീഡിയം ഫ്‌ളൈമിൽ തന്നെ വയ്ക്കുക. അതിനുശേഷം ആവശ്യത്തിന് മാവ് ഒഴിച്ച് കൊടുക്കുക. മാവൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. പാൻ എടുത്ത കയ്യിൽ പിടിക്കുക.
അതിനുശേഷം മാവ് ഒഴിച്ച് പാനിൽ നല്ലതുപോലെ ചുറ്റിച്ചു കൊടുക്കുക. ഒട്ടും തന്നെ കട്ടിയില്ലാതെ വളരെ നേരിയതായി വേണം ദോശ തയ്യാറാക്കുവാൻ. അതിനുശേഷം ഒരു രണ്ടു മിനിറ്റ് മതി ദോശ നല്ലതു പോലെ വെന്തു കിട്ടാൻ. ദോശയിലേക്ക് ആവശ്യമെങ്കിൽ കുറച്ച് നെയ്യ് തടവി കൊടുക്കാവുന്നതാണ്. അതിനുശേഷം പാനിൽ നിന്നും പകർത്തി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കാം. എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.