മഴക്കാലമാണെങ്കിലും വേദന ആണെങ്കിലും വൈകുന്നേരം സമയങ്ങളിൽ വീട്ടിലേക്ക് എപ്പോഴും വരുന്നവരാണ് കൊതുകുകൾ. കുറച്ച് സമയം മാത്രം വീട്ടിലേക്ക് വന്നു പോകുന്ന കൊതുകകളുമുണ്ട്. അല്ലാതെ എല്ലാ സമയവും വീട്ടിൽ ഉണ്ടാകുന്ന കൊതുകകളുമുണ്ട്. കൊതുകുകൾ വളരെ ചെറുതാണെങ്കിലും അതുമൂലം ഉണ്ടാകുന്ന അസുഖങ്ങൾ നമുക്ക് വളരെ വലിയ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇവയെ തുരേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യവുമാണ്.
ഇന്നത്തെ കാലത്ത് വിപണികളിൽ കൊതുകുകളെ തുരത്തുന്നതിന് പലതരത്തിലുള്ള സാധനങ്ങൾ ലഭ്യമാണ്. എന്നാൽ ഒട്ടും തന്നെ ചെലവില്ലാതെ വീട്ടിലെ സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് കൊതുകിനെ തുരത്തുന്നതിന് ഒരു മാർഗം ഉണ്ട്. അത് എന്താണെന്ന് നോക്കാം. അതിനായി ഒരു സവാള എടുക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ച് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് മാറ്റുക. അതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ച് ചേർക്കുക. അതോടൊപ്പം തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ വേപ്പെണ്ണ ഒഴിച്ചു കൊടുക്കുക. ഇവയെല്ലാം തന്നെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കർപ്പൂരം നന്നായി അലിഞ്ഞു വരണം. ശേഷം ഒരു അലുമിനിയം ഫോയിൽ പേപ്പർ എടുത്ത് അതിലൊരു ചെറിയ ഹോളി കൊടുക്കുക .
ശേഷം ആ ഹോളിൽ കൂടി ഒരു തിരി അകത്തേക്ക് കടത്തി തയ്യാറാക്കിയ ഗ്ലാസിലേക്ക് വെച്ചു കൊടുക്കുക. അതിനുശേഷം സന്ധ്യാസമയം ആകുമ്പോൾ ഇത് കത്തിച്ചു വയ്ക്കുക. ഇത് കത്തുമ്പോൾ ഉണ്ടാകുന്ന മണം വീട്ടിലുള്ള എല്ലാ കൊതുകുകളെയും വളരെ പെട്ടെന്ന് ഓടിക്കാൻ സഹായിക്കുന്നതാണ്. എല്ലാവരും തന്നെ ഒരു പ്രാവശ്യം എങ്കിലും ഒന്ന് ചെയ്തു നോക്കൂ. Credit : Grandmother Tips